Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍!!
ഉച്ചയ്ക്കു വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ ഉറക്കം തൂങ്ങുന്നത് സ്വാഭാവികമാണ്. ഇതുപോലെ രാത്രി ഷിഫ്റ്റുള്ളവര് പലപ്പോഴും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ടും.
ഒരു കപ്പ് കാപ്പിയില്‍ ഉറക്കം അകറ്റാമെന്നു കരുതിയാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല.
ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി നിങ്ങളെ ഉന്മേഷത്തോടെ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
ബദാം കഴിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്കാന് നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. ദഹനപ്രക്രിയയെ സഹായിക്കുന്നതു കൊണ്ട് ശരിയായ വിധത്തില്‍ ്അപചയപ്രക്രിയകള് നടക്കാനും ഇത് സഹായിക്കും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
കാപ്പിയ്ക്കു പകരം വയ്ക്കാവുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ അയേണ്‍, മഗ്നീഷ്യം എന്നിവ ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്നു.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
തവിടു കൊണ്ടുള്ള ഭക്ഷണങ്ങളും വാങ്ങാന്‍ സാധിയ്ക്കും. ഇവയില്‍ വൈറ്റമിന്‍ ബി കോംപ്ലക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമെ അയേണ്‍, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രാന് ഫ്ളേക്സ് എന്ന പേരില്‍ ഇവ കടകളില്‍ നി്ന്നും വാങ്ങാന്‍ സാധിയ്ക്കും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാതിരുന്നാല്‍ തളര്‍ച്ചയും ക്ഷീണവും മാറുന്നത് സ്വാഭാവികമാണ്. ഇതിന് വെള്ളം ധാരാളം കുടിയ്ക്കുക തന്നെ വേണം.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
പെട്ടെന്ന് ഊര്‍ജം നല്കാന് മുളകുപോലെ എരിവുള്ള ഭക്ഷണങ്ങള്‍ക്കും സാധിയ്ക്കും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇവ ഇതിന് സഹായിക്കുന്നത്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
നാളികേരവും ഉന്മേഷം നല്കാന് നല്ലതു തന്നെ. ഇവയിലെ ട്രൈ ഗ്ലിസറൈഡുകളാണ് ഊര്‍ജം നല്‍കുന്നത്. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതാണ്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
ഊര്‍ജം നല്കാന് തൈരും നല്ലതാണ്. ഇവയിലെ പ്രോബയോട്ടിക്സ് പ്രതിരോധശേഷി നല്കാന് സഹായിക്കും. ഉറക്കത്തെ അകറ്റി നിര്‍ത്തണമെങ്കില്‍ ഒരു കപ്പ് തൈര് കഴിച്ചാല്‍ മതിയാകും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍
മുട്ടയും ശരീരത്തിന് ഊര്‍ജം നല്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഉന്മേഷത്തോടെ പ്രവൃത്തികള്‍ ചെയ്യാന്‍ ആവശ്യമായ ഊര്‍ജം ഇതില്‍ നിന്നും ലഭിയക്കും.



Click it and Unblock the Notifications
