Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ക്യാന്‍സര്‍ ഇന്നത്തെ ലോകത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഒരു മഹാവ്യാധിയാണെന്നു പറയാം. ക്യാന്‍സര്‍ പലതരമുണ്ട്. ഇവയുടെ ലക്ഷണവും ചികിത്സിച്ചാല്‍ ഇവ മാറാനുള്ള സാധ്യതയുമെല്ലാം മാറി മാറി വരികയും ചെയ്യും.
മാറി വരുന്ന ജീവിത, ഭക്ഷണ രീതികളാണ് ക്യാന്‍സറിന്റെ പ്രധാന കാരണമായി പറയുന്നത്. പ്രത്യേകിച്ചും ഭക്ഷണരീതികള്‍. ക്യാന്‍സര്‍ വരുത്തുവാന്‍ കാരണമായ ചില ഭക്ഷണങ്ങളുള്ള പോലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയൂ.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ക്യാരറ്റ് ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇത് ലംഗ്സ്,കുടല്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ തയാന്‍ സഹായിക്കും.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
പപ്പായയും ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഗുണം നല്‍കുന്നത്.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയും ക്യാന്‍സര്‍ തടയാന്‍ നല്ലതു തന്നെയാണ്. ഇവ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം നല്കുന്നു

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ബ്ലാഡര്‍ ക്യാന്‍സര്‍, സ്കിന്‍-ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഗ്രീന്‍ ടീയ്ക്് കഴിയും.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
തക്കാളിയിലെ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റിന് ക്യാന്‍സറിനെ തടയാന്‍ സാധിയ്ക്കും.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
വെളുത്തുള്ളിയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥം തന്നെയാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ട്യൂമര്‍ കോശങ്ങളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ബ്രൊക്കൊളിയില് സള്ഫോറാഫേന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സ്താര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കും.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ഒലീവ് ഓയില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഇതില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് നന്നായിരിക്കും.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ദിവസേന ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് ലുക്കീമിയ, സ്കിൻ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവ തടയാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
സാൽമണ്‍ ഫിഷ് കഴിക്കുന്നവരിൽ രക്താർബുദം വരാൻ സാധ്യത കുറവാണെന്നാണ് ഓസ്ട്രേലിയൻ ഗവേഷകർ പറയുന്നത്. സാൽമണ്‍, അയല, ഹാലിബറ്റ്, ട്യൂണ, ചെമ്മീൻ, കക്ക എന്നിവ കഴിക്കുന്നത് സ്ത്രീകളിലെ ജനനേന്ദ്രിയ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഒമേഗ-3 യുടെ സാന്നിധ്യമാണ് ഇതിന് കാരണം.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
കൊക്കോയിൽ കാണപ്പെടുന്ന പെന്റാമർ തുടങ്ങിയ ഫ്ലാവൊനോയിഡുകൾ കാൻസർ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. ഡാർക്ക് ചോക്ലേറ്റിലാകട്ടെ കൊക്കോവ സമൃദ്ധമായി അടങ്ങിയിട്ടുമുണ്ട്. ധാരാളം ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ രുചിയോടൊപ്പം കാൻസർ അകറ്റാനും കഴിയുമെന്നർത്ഥം.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
നട്സും ക്യാന്‍സറിനെതിരെ പ്രതിരോധശേഷി നല്കുന്ന ഭക്ഷണവസ്തുവാണ്.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
സവാളയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ഇതിലെ ഫ്ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.

ഭക്ഷണം വഴി ക്യാന്‍സര്‍ തടയാം
ക്യാപ്സിക്കം അഥവാ ബെല്‍ പെപ്പര്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ കരാട്ടനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications