Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ ഇന്നത്തെ സമൂഹത്തില്‍ വലിയൊരു ആരോഗ്യപ്രശ്നമായി മാറുകയാണ്. പലപ്പോഴും ജീവിത, ഭക്ഷണശീലങ്ങളാണ് ഇതിനുള്ള ഒരു മുഖ്യ കാരണം.
ഭക്ഷണശീലങ്ങളില്‍ കൃത്യമായ ചിട്ടകള്‍ പാലിച്ച് ഒരു പരിധി വരെ കൊളസ്ട്രോളിനെ തടയാവുന്നതേയുള്ളൂ. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെപ്പറ്റി അറിയൂ,

ബീന്‍സ്
ബീന്‍സ് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇതിലെ പെക്ടിനെന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.

ബാര്‍ലി
ബാര്‍ലി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

വഴുതനങ്ങ
വഴുതനങ്ങയും കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതില്‍ കൊഴുപ്പും കുറവു തന്നെ.

ആപ്പിളും
ആപ്പിളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ പെക്ടിന്‍ എ്ന്ന ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

കട്ടന്‍ ചായ
കട്ടന്‍ ചായയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

സവാള
സവാളയിലെ ക്വര്സെറ്റിന് എന്ന ഘടകം രക്തധമനികളില്‍ കട്ടി പിടിയ്ക്കുന്ന കൊളസ്ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

മത്സ്യം
മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്ട്രോള്‍ ചെറുക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലത്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ അസുഖം ചെറുക്കാനുള്ള ഒരു വഴിയാണ്.

ഓട്സ്
ഓട്സ് പോലുള്ളവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ നിന്നും ഒഴിവാക്കുക.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലിസിന് കൊളസ്ട്രോള്‍ രക്തധമനികളില്‍ പിടിയ്ക്കുന്നതു തടയുന്നു. രക്തം കട്ട പിടിയ്ക്കുന്നതു തടയാനും ഇതിന് സാധിയ്ക്കും.

തവിടു കളയാത്ത ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവ ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്, ബീറ്റ സിസ്റ്റോസ്റ്റിറോള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വെണ്ടയ്ക്ക
വെണ്ടയ്ക്കയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെ. ഇതില്‍ കൊഴുപ്പു തീരെ കുറവാണ്.

സോയ
സോയ ഉല്പന്നങ്ങള് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്. പ്രത്യേകിച്ച് സോയാബീന്‍സ്, സോയ ചങ്സ് എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

നട്സ്
നട്സില്‍ പോൡസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാനും രക്തധമനികളുടെ ആരോഗ്യം നില നിര്‍ത്താനും സഹായിക്കും.

നെല്ലിയ്ക്ക
നെല്ലിയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇഞ്ചി
ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇത് രക്തം കട്ടപിടിയ്ക്കുന്നതിനെ തടയും. ഇത് ഹൃദയപ്രശ്നങ്ങള്‍ തടയാന്‍ വളരെ നല്ലതു ത്ന്നെ.

ഒലീവ്
ഒലീവ് ഓയിലില്‍ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തടയുന്നു.

റെഡ് വൈന്‍
റെഡ് വൈന്‍ കൊളസ്ട്രോള്‍ കുറയ്ക്കും. ഇതിലെ ആന്റി ഓക്സിഡന്റാണ് ഈ ഗുണമുണ്ടാക്കുന്നത്.

ചീര
ചീര പോലുള്ള ഇലക്കറികളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തക്കാളി
തക്കാളി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ബ്ലൂബെറി
ബ്ലൂബെറിയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം തന്നെയാണ്. ബ്ലൂബെറി ബുദ്ധിയ്ക്കും നല്ലതു തന്നെ.

ക്യാരറ്റ്
ക്യാരറ്റും പച്ചയ്ക്കു കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതിലെ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വേവിക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.



Click it and Unblock the Notifications
