Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
ശരീരവേദനയകറ്റാന് വഴികള്‍
വിട്ടുമാറാത്ത വേദനകള്‍ ഇന്ന് ഏറെക്കുറെ എല്ലാവരുടേയും കൂടെപ്പിറപ്പാണ്. അഞ്ചില്‍ രണ്ട് പേരെയങ്കിലും ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള വേദനകള്‍ പിന്തുടരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. നടുവേദന, സന്ധി വേദന, പേശിവേദന.... ഇങ്ങനെ വേദനകളുടെ ലിസ്റ്റ് വലുതാണ്. ശരിയായ വ്യായാമത്തിന്റെകുറവും ജീവിതരീതിയുമാണ് ഇത്തരം വേദനകള്‍ക്ക് കാരണം.
ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശരിയായ വ്യായാമം ചെയ്യേണ്ടതും നല്ല ഭക്ഷണം കഴിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വേദനകള്‍ കുറയ്ക്കുവാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുള്ള ചില ഭക്ഷണരീതികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന വിവിധ വേദനകള്‍ക്ക് പരിഹാരമായേക്കും.

1)ചെറി
ചെറിയ ചുവന്ന ഈ പഴം സന്ധി വേദന കുറയ്ക്കുവാന്‍ പര്യാപത്മാണ്. വാതസംബന്ധമായ വേദനകള്‍ക്കും ഇത് ആശ്വാസമാണ്. ദിവസവും 45 ചെറി കഴിക്കുന്നത് വേദനകള്‍ ഒഴിവാക്കുമെന്നാണ് പറയപ്പെടുന്നത്.

2) ഇഞ്ചി
വേദന സംഹാരിയെന്നാണ് ഇഞ്ചി അറിയപ്പെടുന്നത്. തല വേദന, മൈഗ്രേന് വേദന എന്നിവ കുറയ്ക്കുവാന്‍ സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ അല്‍പ്പം ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

3) കടല്‍ ഭക്ഷണം
ഒമേഗ ആസിഡ് കൂടുതലായുള്ള കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക, വേദനയും അണുബാധയും കുറയ്ക്കുന്നതിനും സഹായകമാണ്. മത്സ്യ എണ്ണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ്. മീനെണ്ണ ഗുളിക കഴിക്കുന്നതും വേദനകള്‍ ശമിപ്പിക്കുന്നതിന് നല്ലതാണ്.

4) മഞ്ഞള്‍
കോശങ്ങളുടെ നാശം തടയുവാനും സന്ധികളിലെ വേദന കുറയ്ക്കുവാനും ഞരമ്പുകളുടെ സെല്ലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും നല്ലതാണ്. മസില്പിടുത്തമോ അപടകമോ ഉണ്ടായാല്‍ ആ ഭാഗത്ത് വേദന കുറയ്ക്കുന്നതിനും ജ്വലനം കുറയ്ക്കുവാനും മഞ്ഞള്‍ പുരട്ടുന്നത് സാധാരണയാണ്.

5) കോഫി
ഒരു കപ്പ് ചെറിയില്‍ അടങ്ങിയിരിക്കുന്നതില്‍ കൂടുതല്‍ ആന്റി ടോക്സിന് (പ്രതിവിഷം) ആണ് കാപ്പിയില്‍ ഉള്ളത്. തല വേദന, മൈഗ്രേന് ഇവ മാറുന്നതിന് ഉത്തമം,

6) തൈര്
വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് തൈര് കുടിക്കുന്നത് അത്യുത്തമമാണ്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്കും നല്ല മറുമരുന്ന്. ഡയറ്റില്‍ ഉള്‍പ്പെടുത്തുകയോ, സൗകര്യമനുസരിച്ച് കുടിക്കുകയോ ആവാം.

7) കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസി വേദന മാറ്റാന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. പ്രത്യേകിച്ച മസില് വേദന, തലവേദന തുടങ്ങിയവ.

8) മുളക്
മുളകുംവേദന കുറയ്ക്കാന്‍ സഹായിക്കും. വാതം പോലുള്ള അസുഖങ്ങള്‍ക്ക് ഇതൊരു നല്ല മരുന്നാണ്.

9) ഗ്രീന്‍ടീ
ഗ്രീന്‍ടീയും ശരീരവേദന കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലുണ്ടാകുന്ന തടിപ്പും മറ്റും കുറയ്ക്കാന്‍ ഇത് നല്ലതാണ്.

10) ഒലീവ്
ഓയില്‍ ആരോഗ്യത്തിന് മാത്രമല്ല, ശരീരവേദനകള്‍ കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
