Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
കഴിക്കുന്ന ഭക്ഷണം മാനസികാവസ്ഥയെ ബാധിക്കുമെന്ന് എത്രപേര്‍ക്കറിയാം? ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകളെയും, മറ്റ് ന്യൂട്രോട്രാന്സ്മിറ്റേഴ്സിനെയും ഉത്തേജിപ്പിക്കുകയും മൂഡിന് മാറ്റം വരുത്തുകയും ചെയ്യും.
ഇനി ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ അവ നിങ്ങളിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയാന്‍ സാധിക്കും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
സ്ട്രോബറി പൊട്ടാസ്യം ഏറെ അടങ്ങിയ ഒരു പഴമാണ്. ഞരമ്പുകള്‍ക്ക് ഉണര്‍വ് നല്കാന് ഇത് സഹായിക്കും. വിറ്റാമിന്‍ സിയും സ്ട്രോബറിയില്‍ ഏറെ അടങ്ങിയിട്ടുണ്ട്. ഇവ മാനസികമായി ഏറെ ഉണര്‍വ്വ് നല്‍കും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
വാഴപ്പഴങ്ങളും സ്ട്രോബറി പോലെ തന്നെ പൊട്ടാസ്യം സമൃദ്ധമായി അടങ്ങിയതാണ്. വാഴപ്പഴങ്ങളില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയിലെ സ്വാഭാവികപഞ്ചസാര രക്തത്തില്‍ എളുപ്പം കലര്‍ന്ന് ഉന്മേഷം പകരും. പഴങ്ങളിലെ കൊഴുപ്പേറിയ കാര്‍ബോഹൈഡ്രേറ്റ്സ് നിങ്ങളെ നല്ല മൂഡില്‍ നില നില്ക്കാന് സഹായിക്കും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
സെലീനിയം, മഗ്നീഷ്യം എന്നിവയടങ്ങിയതാണ് സൂര്യകാന്തിക്കുരു. ഇവ നല്ല ഉന്മേഷം പ്രദാനം ചെയ്യുന്നവയാണ്. ഇതിലെ അമിനോ ആസിഡുകള്‍ സെറോട്ടോണിന്‍ ഉത്പാദനത്തിന് സഹായിക്കും. ഇത് നല്ല മൂഡ് കിട്ടാന്‍ സഹായിക്കുന്നതാണ്.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
തക്കാളി തലച്ചോറിന് ഏറെ പ്രയോജനകരമായ ഒരു വസ്തുവാണ്. ലൈസോപീന്‍ എന്ന ആന്റി ഓക്സിഡന്റ് ഏറെ അടങ്ങിയതാണ് തക്കാളി. തലച്ചോറിനെ തണുപ്പിക്കാനും ആരോഗ്യം നല്‍കാനും തക്കാളി ഏറെ സഹായകരമാണ്.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
സിങ്ക്, വിറ്റാമിന്‍ ബി, അയഡിന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവ അടങ്ങുന്നതാണ് മുട്ട. തലച്ചോറിന് ഏറെ പ്രയോജനകരവും, ഊര്‍ജ്ജദായകവുമാണ് മുട്ടകള്‍.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
പഞ്ചസാര ഉപയോഗം പ്രശ്നമാകുമ്പോള് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. . തേനിലെ കെംപ്ഫെറോള്‍, ക്വെര്‍സെറ്റിന്‍ എന്നീ ഘടകങ്ങള്‍ തലച്ചോറിന് അനുയോജ്യമാണ്. ആ ഘടകങ്ങള്‍ ഡിപ്രഷന് കുറയ്ക്കാനും തലച്ചോറിനെ ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തേന്‍ ഉപകരിക്കും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
ട്രൈഗ്ലിസറൈഡ്സ് അടങ്ങിയ ഭക്ഷ്യവസ്തുവാണ് തേങ്ങ. ഇതിലെ സവിശേഷമായ കൊഴുപ്പ് നല്ല മൂഡ് നല്‍കാനും, മനുഷ്യന്റെ തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
പ്രോട്ടീനുകള്‍ അമിനോ ആസിഡുകളാണ്. ടൈറേസൈന് എന്ന അമിനോ ആസിഡ് ന്യൂറോട്രാന്സ്മിറ്റേഴ്സായ ഡോപാമൈന്‍, നോറിപൈന്ഫ്രൈന്, എപൈന്ഫ്രൈന് എന്നിവയുടെ ഉത്പാദനത്തെ ത്വരിതഗതിയിലാക്കും. ഊര്‍ജ്ജത്തെയും, ശ്രദ്ധയെയും ഉണര്ത്തുന്നവയാണിവ. മീന്‍,കോഴിയിറച്ചി, മറ്റ് മാംസങ്ങള്‍ എന്നിവയൊക്കെ പ്രോട്ടീന്‍ സമൃദ്ധമാണ്. പയര്‍ വര്‍ഗ്ഗങ്ങള്‍., വെണ്ണ, പാല്, തൈര് എന്നിവയും ഏറെ അനുയോജ്യമായവയാണ്.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
സെറോട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ അനുയോജ്യമാണ് കാര്‍ബോഹൈഡ്രേറ്റ്സ്. ഭക്ഷണം കുറച്ച് മാത്രം കഴിക്കുന്നവരില്‍ ഡിപ്രഷന് ഉണ്ടാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ഈ സമയത്ത് അവരുടെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നതായാണ് കാണാന്‍ കഴിഞ്ഞത്. ഇനി ഇത്തരത്തില്‍ ഉന്മേഷക്കുറവ് അനുഭവപ്പെടുമ്പോള്‍ ഗോതമ്പ് ബ്രഡ്, ചോറ്, റൊട്ടി, പറാത്ത, വാഴപ്പഴങ്ങള്‍, ആപ്പിള്‍, തുടങ്ങിയവ കഴിച്ച് നോക്കുക. മാറ്റം പെട്ടന്ന് തന്നെ അറിയാന്‍ സാധിക്കും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
കഫീന്‍ അല്പം ഉപയോഗിക്കുന്നത് ഡിപ്രഷന് കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ അളവ് കൂട്ടാതെ ദിവസവും ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പിയോ ചായയോ കുടിക്കുന്നത് പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. എന്നാല്‍ ഒരുപാട് കഫീന്‍ ഉള്ളില്‍ ചെന്നാല്‍ അത് അസ്വസ്ഥതതകളും, ക്ഷോഭവും, തലവേദനയും ഉണ്ടാക്കുകയും, ഇവക്ക് പുറമേ ഒരു ശീലമാകാനിടയുമാകും.

സന്തോഷം നല്‍കും ഭക്ഷണങ്ങള്‍
അല്പം ചോക്കലേറ്റ് കഴിക്കുന്നത് നല്ല ഫലം ലഭിക്കാന്‍ സഹായിക്കും. ഇത് കഴിക്കുന്നത് വഴി തലച്ചോറിലെ സ്വാഭാവിക ഉന്മേഷത്തിന് സഹായിക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്റെ അളവ് കൂടും.



Click it and Unblock the Notifications