Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ആരോഗ്യമുള്ള സെക്സ് ജീവിതത്തിന് സഹായിക്കുന്ന വഴികള്‍ പലതുണ്ട്. നല്ല ഭക്ഷണം, ജീവിതരീതികള്‍ എന്നിവയെല്ലാം ഇതിന് വളരെ പ്രധാനം തന്നെ.
പലവിധ കാരണങ്ങളാലും ലൈംഗികജീവിതത്തില്‍ പരാജയപ്പെടുന്നവരുമുണ്ട്. വയാഗ്ര പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ സംതൃപ്തമായ സെക്സ് ജീവിതത്തിനു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്.
ലൈംഗികതയില്‍ മാന്ത്രികത സൃഷ്ടിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്്ക്കുന്നത ആരോഗ്യകരമായ സെക്സിനൊപ്പം ആരോഗ്യമുള്ള ശരീരവും നല്‍കും. വയാഗ്ര പോലുള്ള കൃത്രിമ മാര്‍ഗങ്ങളുടെ പുറകെ പോകേണ്ട കാര്യവുമില്ല.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
സാല്‍മണ്‍, ചാള, ഹെറിംഗ് തുടങ്ങിയവ സെക്സ് സ്റ്റാമിനയ്ക്കു സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
തണ്ണിമത്തന് നാച്വറല്‍ വയാഗ്ര എന്നറിയപ്പെടുന്ന ഭക്ഷണമാണ്. ഇത് ഇതിലെ എല്‍ സെട്രൂലിന് എന്ന അമിനോ ആസിഡ് ലൈംഗികാവയവങ്ങളിക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ഡാര്‍ക് ചോക്ലേറ്റും നല്ലൊരു ഭക്ഷണം തന്നെ. ഇതിലെ ഫീനൈല്‍ ഈഥൈല്‍ അമീന് ലവ് കെമിക്കല്‍ എന്നറിയപ്പെടുന്ന ഒന്നാണ്. ഇത് നല്ല മൂഡിന് സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ആസ്പരാഗസ് ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതില്‍ പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ഹിസ്റ്റമൈന്‍ ഉല്പാദനത്തിന് സഹായിക്കും. ഇത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ നല്ലതാണ്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ബ്ലൂ ബെറിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ലൈംഗിക ആഗ്രഹം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് മത്തങ്ങയുടെ കുരുവിനുണ്ട്. ഇത് പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഗുണം ചെയ്യും. സെക്സ് ആരോഗ്യത്തിന് സഹായിക്കുന്ന പ്രോസ്റ്റാഗ്ലാന്ഡിസ് എന്ന ധാതുക്കളുടെ ഉല്പാദനത്തിന് മത്തങ്ങയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
തക്കാളിയും ഈ വിഭാഗത്തില്‍ പെടുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫൈന്‍ പ്രോസ്റ്റേറ്റ് ആരോഗ്യത്തെ സഹായിക്കുന്നു.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
പുരുഷനും സ്ത്രീക്കും ഒരുപോലെ ഗുണകരമായ ഭക്ഷണമാണ് ബട്ടര്‍ഫ്രൂട്ട് അഥവാ അവോക്കാഡോ.ഇതിലെ വൈറ്റമിന്‍ ബി6 പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം സ്ത്രീകളിലെ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
നിലക്കടല ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ എല്‍-ആര്‍ഗിനൈന്‍ എന്ന ഘടകം പുരുഷന്മാരില് രക്തക്കുഴലുകളെ റിലാക്സ് ചെയ്യുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ശീഘ്രസ്ഖലനം പോലുള്ള ലൈംഗിക പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
പഴവും ലൈംഗിക ശക്തിക്കുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ പൊട്ടാസ്യം, വൈറ്റമിന്‍ ബി എന്നിവ ഊര്‍ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ബദാം പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ നല്ല കൊളസ്ട്രോളും ധാരാളം അടങ്ങിയിട്ടുണ്ട്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
സോയയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇത് പുരുഷനില്‍ പ്രോസ്റ്റേറ്റ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെയും സ്ത്രീകളില്‍ ഈസ്ട്രജന് ഉല്പാദനത്തേയും സഹായിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ഫിഗ് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണമാണ്. ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ഏറെ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്ന പഴമാണ് ഓറഞ്ച്. ഇതിനുമുണ്ടത്രേ, ലൈംഗികതയില്‍ പ്രധാന റോള്‍. സെഡക്ടീവ് ഫ്രൂട്ട് എന്നാണ് ഓറഞ്ചിനെ വിശേഷിപ്പിക്കുന്നതുതന്നെ. ഓറഞ്ച് അങ്ങനെ തന്നെയോ ജ്യൂസായോ നിത്യേന ഉപയോഗിച്ചാല്‍ ലൈംഗികതാല്പര്യം കൂടുമത്രേ.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
സെലറിയില്‍ ആന്‍ഡ്രോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഘടകമുണ്ട്. ഇത് വിയര്‍പ്പിലൂടെ ലൈംഗിക ആഗ്രഹങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
ഒലീവ് ഓയിലിലെ നല്ല ഫാറ്റുകള്‍ രക്തപ്രവാഹം സുഗമമായി നടക്കാനും ഇതുവഴി സെക്സ് ജീവിതത്തെയും സഹായിക്കുന്നുണ്ട്.

ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
വാള്‍നട്ട് ഇത്തരത്തിലെ ഒരു ഭക്ഷണം. ഇതില്‍ എല്‍ ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്.

ലെംഗികത നന്നാക്കാന്‍ ഭക്ഷണവും
വെളുത്തുള്ളിയും ഇത്തരത്തിലെ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണവസ്തു തന്നെ. ഇതിലെ അലിസിന് എന്ന ഘടകം രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും.

ലൈംഗികത നന്നാക്കാന്‍ ഭക്ഷണവും
മുളകും സെക്സിനെ ശക്തിപ്പെടുത്തും. ഇതിലെ ക്യാപ്സയാസിന് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications