Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
തലവേദന മാറ്റും ഭക്ഷണങ്ങള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. മൈഗ്രേയ്ന് പോലുള്ള തലവേദനകളാകട്ടെ, ചിലരെ ആജീവനാന്തം ശല്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും.
തലവേദനയക്ക് കാരണങ്ങള്‍ പലതുള്ള പോലെ പരിഹാരങ്ങളുമുണ്ട്. ഗുളികകളാണ് എളുപ്പം പലര്‍ക്കും തലവേദനയില്‍ നിന്നും പരിഹാരം നല്‍കുക. ഇവ പരീക്ഷിക്കുന്നതിനു മുന്‍പ് ചില ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കൂ. തലവേദനയില്‍ നിന്നും ആശ്വാസം നല്കുന്നവ.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇതിനൊരു പരിഹാരമാണ് തണ്ണിമത്തന്. തണ്ണിമത്തന് മാത്രമല്ല, വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. തലവേദനയ്ക്കു പരിഹാരമുണ്ടാകും.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
കാപ്പിയും തലവേദനയ്ക്കുള്ള ഒരു പരിഹാരമാണ്. തലവേദനയ്ക്കുള്ള പല ഗുളികകളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ തലയിലേക്കുള്ള ഞരമ്പുകളെ പെട്ടെന്ന് ചുരുക്കുന്നു. ഇതാണ് തലവേദന കുറയാനുള്ള കാരണം. എന്നാല്‍ പാകത്തിനേ കുടിക്കാവൂ. കാരണം കാപ്പി ശരീരത്തിന് അധികം നല്ലതല്ല.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം തീരെ കുറവു കഴിയ്ക്കന്നത് ഗ്ലൈക്കോജന്‍ അളവു കുറയാന്‍ ഇടയാക്കും. ഇത് തലവേദനയക്കുള്ള ഒരു കാരണമാണ്. പഴങ്ങള്‍, തൈര്, ഗോതമ്പു ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും തലവേദന കുറയ്ക്കും. ബദാം പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിലും തലവേദന മാറാന്‍ നല്ലതാണ്. ഇവ ശ്വസനവ്യൂഹത്തെ തുറക്കും. തലവേദന കുറയ്ക്കുകയും ചെയ്യും.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
കാല്‍സ്യത്തിന്റെ കുറവും തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. തൈര് പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
എള്ളും തലവേദന കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഡി തലവേദന കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ഈസ്ട്രജന് കുറവും ചിലപ്പോള്‍ തലവേദനയ്ക്കു കാരണമാകാറുണ്ട്. എള്ള് ഈസ്ട്രജന് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
ബിപി പോലുള്ള പ്രശ്നങ്ങളും തലവേദനയ്ക്കു കാരണമാകും. ചീര ഇതിനൊരു പരിഹാരമാണ്. ഇത് ബിപി കുറയ്ക്കും.

തലവേദന മാറ്റും ഭക്ഷണങ്ങള്‍
ബേക്ക് ചെയ്ത ഉരുളക്കിഴങ്ങും തലവേദന മാറ്റാന്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് മദ്യപാനം കാരണമുണ്ടാകുന്ന തലവേദന മാറാന്‍. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications