Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ഉറങ്ങും മുന്‍പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
നിറവയറോടെ ഉറങ്ങാന്‍ പോകരുതെന്ന് പറയാറുണ്ട്. രാവിലെ മുഴുവന്‍ നിര്‍ത്താതെ പണിയെടുത്താല്‍ നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. അതുപോലെ തന്നെയാണ് ദഹന സംവിധാനത്തിന്റെ കാര്യവും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ട് മുമ്പ് വയറ് നിറയെ ഭക്ഷണം കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകും. വിശപ്പ് തോന്നുണ്ടെങ്കില്‍ രാത്രിയില്‍ ലളിതമായി കഴിക്കുക. കിടക്കുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കണം.
കിടക്കാന്‍ പോകുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ഉയര്‍ന്ന കലോറിയുള്ള 10 ഭക്ഷണങ്ങള്‍

1. പാസ്ത
ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത കൊഴുപ്പേറിയ ഭക്ഷണങ്ങളില്‍ ഒന്നാണ് പാസ്ത. വിശക്കുമ്പോള്‍ വളരെ വേഗം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് പാസ്ത. പലതും ഉണ്ടാക്കാന്‍ 30 മിനുട്ടില്‍ താഴെ സമയം മതി. എന്നാല്‍, ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് നിങ്ങളുറങ്ങുമ്പോള്‍ കൊഴുപ്പായി മാറുമെന്ന കാര്യം മറക്കരുത്. ഉയര്‍ന്ന് ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള പാസ്ത ധാരാളം എണ്ണയും വെണ്ണയും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പാസ്ത കഴിക്കുന്നത് ഒഴിവാക്കുക.

2.പിസ്സ
പിസ്സ ഇഷ്ടപെടാത്തവരായി ആരും കാണില്ല. എന്നാല്‍ സാധാരണ ലഘു ഭക്ഷണം പോലെയല്ല വളരെ സമയം വേണം ഇത് ദഹിക്കാന്‍. രാത്രിയില്‍ ശരീരം പൂര്‍ണമായി വിശ്രമിക്കുന്ന വേളയില്‍ ദഹന സംവിധാനത്തിന് ഇത്തരം ആഹാരങ്ങള്‍ ദഹിപ്പിക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും. അമ്ലത കൂടുതലുള്ള പിസ്സ നെഞ്ചെരിച്ചിലിനുള്ള സാധ്യത കൂട്ടും.

3. മിഠായി
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ക്കും മിഠായി പോലുള്ള പഞ്ചസാര ഉത്പന്നങ്ങള്‍ക്കും മസ്തിഷ്കത്തിലെ തരംഗങ്ങളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഇവയ്ക്ക് ദുഃസ്വപ്നങ്ങളെ ഉത്തേജിപ്പിക്കാന്‍ കഴിയും. സുഖകരവും ശാന്തവുമായി ഉറങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കുക. ഓട്സ് പോലെ കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക.

4. ചുവന്ന ഇറച്ചി
പ്രോട്ടീന്‍, ഇരുമ്പ് പോലുള്ള പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ചുവന്ന ഇറച്ചി പൂര്‍ണമായി ആഹാരത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍, കിടക്കുന്നതിന് തൊട്ട് മുമ്പ് കഴിച്ചാല്‍ ശാന്തമായി ഉറങ്ങുന്നതിന് ഇവ തടസ്സമുണ്ടാക്കും. ആഴത്തിലുള്ള ഉറക്കം ഉണ്ടാകണമെങ്കില്‍ ശരീരത്തിലെ എല്ലാ സംവിധാനങ്ങളും ശാന്തമായിരിക്കണം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഇറച്ചി കഴിച്ചാല്‍ ഇത് സാധ്യമാകില്ല.

5.ചോക്ലേറ്റ്
ഇരുണ്ട ചോക്ലേറ്റ് തലച്ചോറിനും ഓര്‍മ്മയ്ക്കും വളരെ നല്ലതാണ്. അതസമയം തന്നെ കൊഴുപ്പ് കൂടാന്‍ കാരണമാകും. പ്രത്യേകിച്ച് രാത്രിയില്‍ ചോക്ലേറ്റ് കഴിക്കുകയാണെങ്കില്‍ ശരീരം വിശ്രമാവസ്ഥയിലായിരിക്കുന്നതിനാല് കലോറി മുഴുവന്‍ കൊഴുപ്പായി ശേഖരിക്കപ്പെടും. ഒരു ചെറിയ കഷ്ണം ചോക്ലേറ്റ് വലിയ മധുരപലഹാരത്തിന് തുല്യമാണ്.ഒരു ചെറിയ കഷ്ണത്തിന് പകരം ആളുകള്‍ കൂടുതല്‍ അളവില്‍ ചോക്ലേറ്റ് കഴിക്കുമെന്നതാണ് മറ്റൊരു പ്രശ്നം.
കഫൈന്‍ പോലുള്ള ഉത്തേജകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയം പ്രവര്‍ത്തന നിരതമായിരിക്കുകയും മനസ്സ് വിശ്രമിക്കുന്നതിന് പകരം ഏകാഗ്രമായിരിക്കുകയും ചെയ്യും എന്നതിനാലാണ് ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ചോക്ലേറ്റ് കഴിക്കരുതെന്ന് പറയുന്നത്.

6. പച്ചക്കറികള്‍
പച്ചക്കറികള്‍ പോഷകങ്ങള്‍ ഏറെ ഉള്ളതാണെങ്കിലും ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കഴിക്കുന്നത് നല്ലതല്ല. ഉള്ളി, ബ്രോക്കോളി, കാബേജ് പോലുള്ള പച്ചക്കറികളില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിരിക്കും. കൂടുതല്‍ സമയം വയറ് നിറഞ്ഞിരിക്കുകയാണെന്ന തോന്നല്‍ ഇത് ഉണ്ടാക്കും. ഭക്ഷണക്രമം പാലിക്കുന്നവരാണെങ്കില്‍ രാവിലെ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, രാത്രിയില്‍ നാരുകള്‍ വളരെ സാവധാനമെ ദഹനസംവിധാനത്തിലേക്ക് എത്തുകയുള്ളു. എന്നു കരുതി വായുക്ഷോഭം അധികമായി ഇത് മൂലം ഉണ്ടാകണമെന്നില്ല.

7. മദ്യം
ഉറക്കം നഷ്ടപെടുത്തുന്ന ഒന്നാണ് മദ്യം. രാത്രിയില്‍ വിയര്‍ക്കാന്‍ ഇത് കാരണമാകുന്നതിനാല്‍ ഇടയ്ക്കിടെ ഉണരും. മദ്യം പ്രത്യേകിച്ച് വീഞ്ഞ് നല്ല ഉറക്കം തരില്ലന്ന് മാത്രമല്ല ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിലും കുറവു വരുത്തും. മാത്രമല്ല കലോറിയും കൂടുതലാണ് ഇവയില്‍.

8.ബര്‍ഗര്‍
കൊഴുപ്പും കലോറിയും കൂടിയ മറ്റ് ഭക്ഷണങ്ങള്‍ പോലെ വെണ്ണ നിറഞ്ഞ ബെര്ഗറുകളും ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് കഴിക്കാതിരിക്കുക. വയറ്റില്‍ സ്വാഭാവികമായുള്ള അമ്ല ഉത്പാദനം ഇത് കൂട്ടും. രാത്രിയില്‍ നെഞ്ചെരിച്ചിലുണ്ടാകാന് ഇത് കാരണമാകും.

9. ചില്ലി സോസ്
പ്രത്യേക ചേരുവകള്‍ക്കൊപ്പം ചേര്‍ക്കുകയാണെങ്കില്‍ മുളക് വളരെ ആരോഗ്യ ദായകവും ഗുണകരവുമാണ്. എന്നാല്‍, ഉടന്‍ ഉറങ്ങാന്‍ പോവുകയാണെങ്കില്‍ മുളക് സോസ് കഴിക്കാതിരിക്കുക. ഉയര്‍ന്ന കലോറിയുള്ള ഇതില്‍ പ്രോട്ടീന്‍ പുറമെ സാവാധാനം ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

10.വറുത്തവ
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രമല്ല എല്ലായ്പ്പോഴും ഒഴിവാക്കേണ്ട ഒന്നാണ് സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍. വിവിധ തരം നിദ്രാ രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് പ്രധാന കാരണം.



Click it and Unblock the Notifications
