Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
മാരകമായ പല അസുഖങ്ങളുമുണ്ട്. ഇവയിലാണ് ക്യാന്സറിന്റേയും സ്ഥാനം. ഏതു പ്രായക്കാരെ എപ്പോള്‍ വേണമെങ്കിലും ബാധിക്കാമെന്നതാണ് ഇതിന്റെ ഒരു കാരണം. കണ്ടെത്താന്‍ വൈകിയാല്‍ മരണം ഏതാണ്ടുറപ്പിക്കാവുന്ന ഒരു രോഗം കൂടിയാണിത്.
ക്യാന്‍സര്‍ തടയാന്‍ പ്രത്യേക രീതികളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെങ്കിലും ഭക്ഷണ, ജീവിത ചര്യകളിലെ ചില മാറ്റങ്ങള്‍ ക്യാന്‍സര്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ബ്ലാഡര്‍ ക്യാന്‍സര്‍, സ്കിന്‍-ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഗ്രീന്‍ ടീയ്ക്് കഴിയും.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
തക്കാളിയിലെ വൈറ്റമിന്‍ സിയ്ക്ക് കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ സാധിക്കും. ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റിന് ക്യാന്‍സറിനെ തടയാന്‍ സാധിയ്ക്കും.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
മഞ്ഞളും ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒന്നു തന്നെ. സൈക്ലോഓക്സിജനുകള് എന്ന ഘടകം കുടലിലും വയറിലുമുണ്ടാകുന്ന ക്യാന്‍സറുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇവയുടെ ഉല്പാദനം തടയാന്‍ മഞ്ഞളിന് കഴിയും.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
ബ്രെസ്റ്റ് ക്യാന്‍സര്‍ സഹായിക്കുന്ന പച്ചക്കറികളാണ് കോളിഫഌവര്‍, ബ്രൊക്കോളി, ക്യാബേജ് എന്നിവ. ഇവയിലെ ഇന്‍ഡോള്‍ ത്രീ കാര്ബിനോളാണ് ഇതിന് സഹായിക്കുന്നത്.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
ചീരയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒന്നു തന്നെ. ഇതിലെ കരോട്ടിനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
വെളുത്തുള്ളിയും ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥം തന്നെയാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ട്യൂമര്‍ കോശങ്ങളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
കമ്പിളിനാരങ്ങ, ബബ്ലൂസ് നാരങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഗ്രേപ് ഫ്രൂട്ടില്‍ വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവ ശരീരത്തിലെ കാര്‍സിനോജനുകളെ പുറന്തള്ളുന്നു.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
നാരുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ സിട്രസ് വിഭാഗത്തിലെ പഴവര്‍ഗങ്ങളും ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നവ തന്നെയാണ്.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
ആന്തോസയാനിന് എന്ന ഘടകം ഹൃദയത്തിനും ക്യാന്‍സര്‍ തടയുന്നതിനും നല്ലതാണ്. ഇവ ചുവപ്പ്, നീല നിറങ്ങളിലുള്ള ഫലങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. സ്ട്രോബറി പോലുള്ള ഫലങ്ങള്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും.

ക്യാന്‍സറിനെ ചെറുക്കും ഭക്ഷണങ്ങള്‍
ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.



Click it and Unblock the Notifications
