Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അസിഡിറ്റി ഒഴിവാക്കും ഭക്ഷണശീലങ്ങള്‍
അസിഡിറ്റി ധാരാളം പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഈ അവസ്ഥയെ സൂചിപ്പിക്കുക.വയറ്റിലെ ഗ്യാസ്ട്രിക് ഗ്ലാന്റ് കൂടുതല്‍ ആസിഡുകള്‍ ഉല്പാദിപ്പിക്കുന്നതാണ് അസിഡിറ്റിയുടെ പ്രധാന കാരണവും.
മിക്കവാറും ഭക്ഷണശീലങ്ങളാണ് നെഞ്ചെരിച്ചിലിനു കാരണമാകാറ്. നാം ദിവസവും കഴിയ്ക്കുകയും കുടിയ്ക്കുകയും ചെയ്യുന്ന പല ഭക്ഷണങ്ങളും അസിഡിറ്റിയ്ക്കു കാരണമാകാറുണ്ട്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ അസിഡിറ്റി ചെറുക്കാനും സഹായിക്കും.
അസിഡിറ്റിയ്ക്കു പരിഹാരമായി കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ഓട്സ്
ഓട്സ് അസിഡിറ്റി ചെറുക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ്. പ്രത്യേകിച്ച് ഇത് പ്രാതലായി കഴിയ്ക്കാം.

ഇഞ്ചി
ഇഞ്ചി അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇഞ്ചി ഭക്ഷണങ്ങളില്‍ ചേര്്ത്തോ ഇഞ്ചിനീര് അല്പം ചെറുനാരങ്ങാനീരോ തേനോ ചേര്‍ത്തു കഴിയ്ക്കാം.

കറ്റാര്‍വാഴ
കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്. ഇത് ചര്‍മത്തിനും ആരോഗ്യത്തിനും മുടിയ്ക്കും ഒരുപോലെ സഹായകവുമാണ്.

കോളിഫഌവര്‍
കോളിഫഌവര്‍, ബ്രൊക്കോളി, ശതാവരി, പച്ച ബീന്‍സ് തുടങ്ങിയവയും ആസിഡുകളുടെ ഉല്പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

മട്ട അരി
മട്ട അരി അസിഡിറ്റി കുറയ്ക്കും. രോഗങ്ങള്‍ വരാനുള്ള സാധ്യത തടയാനും ഇതിന് സാധിയ്ക്കും.

പാല്
പാല് അസിഡിറ്റിയുണ്ടാക്കും. എന്നാല്‍ തണുപ്പിച്ച പാല് അസിഡിറ്റിയുണ്ടാക്കില്ല.

തേങ്ങാവെള്ളം
തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.

പഴം
പഴം, തണ്ണിമത്തന്, കുക്കുമ്പര്‍ തുടങ്ങിയവയും അസിഡിറ്റിയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരങ്ങളാണ്.

ചെറുചൂടുള്ള വെള്ളം
ദിവസവും ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. അസിഡിറ്റി പ്രശ്നങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും.

ഗ്രാമ്പൂ
ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്നതും വളരെ നല്ലതു തന്നെ. ഇത് അസിഡിറ്റി് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം വായിലിട്ടു ചവയ്ക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

പുതിന
അല്പം പുതിനയിലെ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുക. അസിഡിറ്റിയില്‍ നിന്നും ആശ്വാസം ലഭിയ്ക്കും.

മുരിങ്ങ
മുരിങ്ങ, ബീന്‍സ്, മത്തങ്ങ പോലുള്ള ഭക്ഷണവസ്തുക്കളും അസിഡിറ്റി ഒഴിവാക്കാന്‍ നല്ലതാണ്.

പാല്
പാല് കുടിയ്ക്കുവാന്‍ പ്രശ്നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.

നീണ്ട ഇടവേളകള്‍
ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ ഒഴിവാക്കുക. ആരോഗ്യകരമായ സ്നാക്സുകള്‍ ഇടയ്ക്കു കഴിയ്ക്കാം. ഇതും അസിഡിറ്റി ഒഴിവാക്കാനുള്ള ഒരു വഴി തന്നെ.

അച്ചാറും മസാലകളും
അച്ചാറും അധികം എരിവും മസാലകളും കലര്‍ന്ന ഭക്ഷണവും ഒഴിവാക്കുക.

കാപ്പി
കാപ്പി കഴിവതും കുറയ്ക്കുക. ഇതിലെ കഫീന്‍ അസിഡിറ്റി കൂട്ടുന്ന ഒരു വില്ലനാണ്.

കോള
കോള പോലുള്ള പാനീയങ്ങളും ഒഴിവാക്കണം. ഇവ ഗ്യാസും അസിഡിറ്റി പ്രശ്നങ്ങളുമുണ്ടാക്കും.

മദ്യം
മദ്യവും അസിഡിറ്റി പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്.

പുകവലി
പുകവലിയും അസിഡിറ്റിയുണ്ടാക്കും. നിക്കോട്ടിന് തന്നെ ഇവിടെ വില്ലന്‍. അനാരോഗ്യകരമായ ഈ ശീലം ഒഴിവാക്കുക. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.



Click it and Unblock the Notifications
