Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
തടി കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും ഭക്ഷണങ്ങള്‍ സഹായിക്കും.
നല്ല കൊളസ്ട്രോള്‍ കൂട്ടിയും കൊഴുപ്പു കുറച്ചുമാണ് ഇത്തരം ഭക്ഷണങ്ങള്‍ തടി കുറയ്ക്കുന്നത്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ഒലീവ് ഓയില്‍ ഇത്തരത്തിലെ ഒരു ഭക്ഷണമാണ്. ശരീരത്തിലെ നല്ല കൊളസ്ടോള് കൂട്ടി കൊഴുപ്പു കുറയ്ക്കുന്ന ഒന്ന്. സാധാരണ എണ്ണകള്‍ക്കു പകരം ഇത് പാചകത്തിന് ഉപയോഗിക്കാം.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
നാളികേരവും ഈ വിഭാഗത്തില്‍ പെടുന്നുണ്ട്. കൊളസ്ട്രോളുണ്ടാക്കുമെന്ന് പറയുമെങ്കിലും ഇതില്‍ ആരോഗ്യകരമായ കൊഴുപ്പാണ് കലര്ന്നരിക്കുന്നത്. ദിവസവും ഒരു സ്പൂണ്‍ തേങ്ങ കഴിയ്ക്കുന്നത് ഭക്ഷണത്തിലെ പോഷകങ്ങളെ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
തക്കാളിയും തക്കാളി ജ്യൂസും തടി കുറയ്ക്കുന്ന ഭക്ഷണം തന്നെ. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമാണ് ഗുണം ചെയ്യുന്നത്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു, ഇങ്ങനെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ മാത്രമല്ല, തടി കുറയ്ക്കാനും ബ്രൊക്കോളി സഹായിക്കുന്നു.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകളും തടി കുറയ്ക്കാന്‍ സഹായിക്കും.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
വാള്‍നട്ട് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും.തലച്ചോറിന് പറ്റിയ ഒരു ഭക്ഷണം കൂടിയാണിത്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
മുളപ്പിച്ച ധാന്യങ്ങള്‍ തടി കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഒന്നാണ്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
വിശപ്പും ദാഹവും ഒരുപോലെ അകറ്റുന്ന ഒന്നാണ് മുന്തിരി. ഇതുവഴി ഇത് ഭക്ഷണം കുറയ്ക്കും. തടി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
തൈര് കൊഴുപ്പു കുറയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം പോലുള്ളവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
കിവി കൊഴുപ്പടങ്ങാത്തതും അതേ സമയം ആരോഗ്യവശങ്ങള്‍ ഏറെയുള്ളതുമായ ഒരു പഴമാണ്. ഇതില്‍ ഗ്സൈസമിക് ഇന്‍ഡക്സ് തീരെ കുറവുമാണ്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. കൊഴുപ്പില്ലെന്നു മാത്രമല്ല, മറ്റു പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ധാരാളം ഘടകങ്ങളും ഇതിലുണ്ട്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങും ഇത്തരക്കാര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണം തന്നെ. മധുരമുണ്ടെങ്കിലും ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവാണ്. മധുരം കഴിയ്ക്കണമെന്നുള്ളവര്ക്ക് ധൈര്യമായി കഴിയ്ക്കാം. നാരുകള്‍ അടങ്ങിയതു കൊണ്ട് പെട്ടെന്ന് വയര്‍ നിറഞ്ഞ പ്രതീതിയും നല്‍കും.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
വിശപ്പു കുറയ്ക്കുകയും അതേ സമയം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ധാരാളം നല്‍കുകയും ചെയ്യുന്ന ഒന്നാണ് ബീറ്റ്റൂട്ട്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ദഹനം ശരിയായി നടക്കാനും കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണമാണ് ഫഌക്സ് സീഡുകള്‍. ഇതേ രീതിയില്‍ ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
കൊഴുപ്പു നിറഞ്ഞ കോശങ്ങളുടെ എണ്ണം കുറച്ച് വണ്ണം കുറയ്ക്കുവാന്‍ പെയര്‍ സഹായിക്കുന്നു. ഇതിലെ പെക്ടിന്‍ ഫൈബറുകള്‍ പ്രമേഹം കുറയ്ക്കാനും സഹായിക്കും.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
മീനും തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ മസില് മാസ് വളരാന്‍ സഹായിക്കുന്നു. മസില് മാസ് വളരുന്നത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
ഓറഞ്ച് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനമാണ്.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
മുട്ടയിലെ അമിനോ ആസിഡുകള്‍ കൊഴുപ്പു കുറയാനും ഇതുവഴി തടി കുറയാനും സഹായിക്കും. ഗ്ലൂക്കോസ് അളവ് കുറയ്ക്കാനും ഇവ നല്ലതു തന്നെ.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
കാല്‍സ്യം കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കൊഴുപ്പു കുറഞ്ഞ കോട്ടേജ് ചീസ് ഇതിന് സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കും ചില ഭക്ഷണങ്ങള്‍
പഴം തടി കുറയ്ക്കുന്നത് വിശപ്പു കുറച്ചാണ്. ഇതിലെ നാരുകളും വെള്ളവുമാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications