Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
കണ്ണിലെ കൃഷ്ണമണി പോലെ എന്നൊരു ചൊല്ലുണ്ട്. കണ്ണിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന ചൊല്ലെന്നു പറയാം. ഇതുകൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യവും പ്രധാനം.
ഇന്നത്തെ കാലഘട്ടത്തില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും ധാരളമുണ്ട്. കമ്പ്യൂട്ടര്‍, ടിവി, പൊടി തുടങ്ങി നീണ്ടുപോകുന്ന ഒരു പട്ടിക.
നല്ല കാഴ്ചശക്തിക്കും കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ് ഭക്ഷണങ്ങള്‍. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. കണ്ണിന്റെ കാഴ്ചയ്ക്ക് ഇത് ഗുണം ചെയ്യും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
ക്യാരറ്റ് ഇക്കൂ്ട്ടത്തില് പെട്ട ഒരു പ്രധാന ഭക്ഷണമാണ്. ഇതിലെ ബീറ്റാ കരോട്ടിന്‍ തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന മസ്കുലാര്‍ ഡീജെനറേഷനും തടയും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
നട്സ്, പ്രത്യേകിച്ച് വാള്‍നട്ട്, ബദാം എ്ന്നിവ കാഴ്ചശക്തിക്ക് നല്ലതാണ്. ഇവയിലെ വൈറ്റമിന്‍ ഇ തിമിരം തടയാന്‍ സഹായിക്കും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
മത്സ്യവും നല്ലതു തന്നെ. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ നല്ല കാഴ്ച ശക്തിക്കു സഹായിക്കും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
കണ്ണിന് അത്യാവശ്യം വേണ്ട ആന്റി ഓക്സിഡന്റാണ് ലൂട്ടെയ്ന്‍. ഇത് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടില്‍ ലഭിയ്ക്കും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
ഡാര്‍ക് ചോക്ലേറ്റും കണ്ണിന്റെ കാഴ്ചയ്ക്ക് ഗുണം ചെയ്യും. ഇതിലെ കൊക്കോ കോര്‍ണിയയ്ക്ക് നല്ലതാണ്.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
വൈറ്റമിന്‍ സി, കെ, അയേണ്‍, കാല്‍സ്യം എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഇവ ഇലക്കറികള്‍ നിന്നും ലഭിയ്ക്കും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
സവാളയില്‍ ധാരാളം സള്‍ഫറുണ്ട്. ഇത് ഗ്ലൂട്ടാത്തിയോണ്‍ എന്ന കെമിക്കല്‍ ഉല്പാദനത്തിന് സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. സവാള പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
ക്യാരറ്റിനെ പോലെ ബീറ്റ്റൂ്ട്ടിലും കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ അയേണും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കും.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
റെഡ് വൈനിലെ ഫ്ളേവനോയ്ഡുകള്‍ കണ്ണിന്റെ കോര്‍ണിയക്കു നല്ലതാണ്. അളവു കുറച്ചേ ഉപയോഗിക്കാവൂ എന്നു മാത്രം.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
മുട്ട, പ്രത്യേകിച്ച് മുട്ട മഞ്ഞ കണ്ണിന്റെ ലെന്‍സിന് നല്ലതാണ്. ഇിലെ സിസ്റ്റീന്‍, സള്‍ഫര്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
മഞ്ഞ ക്യാപ്സിക്കത്തിലെ ആന്റിഓക്സിഡന്റുകള്‍ നിശാന്ധത (നൈറ്റ് ബ്ലൈന്റ്നസ്) തടയുന്നതിന് ഗുണകരമാണ്.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
ഓറഞ്ച് വിഭാഗത്തില്‍ പെടുന്നവയും കണ്ണിന് ഗുണം ചെയ്യും. മസിലുകളുടെ ഇരട്ടിക്കല്‍ തടയുന്നതിനും കണ്ണിന്റെ കാഴ്ച മങ്ങാതെ സൂക്ഷിക്കാനും ഇവ സഹായകമാണ്.

കാഴ്ച നന്നാക്കും ഭക്ഷണങ്ങള്‍
വെളുത്തുള്ളിയിലെ സള്‍ഫറും കണ്ണിലെ ലെന്‍സിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഘടകമാണ്.

കാഴ്ച നല്‍കും ഭക്ഷണങ്ങള്‍
ഡാര്‍ക് ബെറികളിലെ ഫോട്ടോന്യൂട്രിയന്റുകള് രാത്രി സമയത്തെ കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കാഴ്ച നല്‍കും ഭക്ഷണങ്ങള്‍
മത്തങ്ങയുടെ രൂപത്തിലുള്ള സ്വാഷ് എന്നൊരു പച്ചക്കറിയുണ്ട്. മഞ്ഞനിറത്തിലുള്ള ഇതിലെ കരോട്ടിന്‍ കണ്ണുകളുടെ ആറോഗ്യത്തിന് മികച്ചതാണ്.

കാഴ്ച നല്‍കും ഭക്ഷണങ്ങള്‍
മുന്തിരിയും കാഴ്ചശക്തിയുണ്ടാകാന് സഹായിക്കുന്ന ഒന്നു തന്നെ. ഇതിലെ ആന്തോസയാനിനാണ് ഈ ഗുണം നല്‍കുന്നത്.

കാഴ്ച നല്‍കും ഭക്ഷണങ്ങള്‍
ടര്ക്കിയിറച്ചിയിലെ സിങ്ക്, പ്രോട്ടീനുകള്‍ എന്നിവയും കണ്ണിന് കാഴ്ച നല്കുന്ന ഘടകങ്ങളാണ്.

കാഴ്ച നല്‍കും ഭക്ഷണങ്ങള്‍
സുക്കിനി എന്നൊരു പച്ചക്കറിയുണ്ട്. ഇതിലെ സിയാക്സാന്തിന്‍ കണ്ണിന്റെ കാഴ്ചയ്ക്കു ഗുണം ചെയ്യും.



Click it and Unblock the Notifications
