Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പൈല്സിന് ചേരും ഭക്ഷണം
പലരും പുറത്തുപറയുവാന് മടിക്കുന്ന ഒരു രോഗമാണ് പൈല്സ് എന്നറിയപ്പെടുന്ന അര്ശസ്. മൂലക്കുരു എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. ഗുദഭാഗത്ത് രക്തധമനികള് കട്ടിപിടിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. തുടത്തിലേ ചികിത്സിച്ചില്ലെങ്കില് രരക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും.
ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈല്സിന് കാരണമായി പറയാറ്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തില് ശ്രദ്ധിച്ചാല് ഈ അസുഖം ഒരു പരിധി വരെ ഒഴിവാക്കാം.
നാരുകളടങ്ങിയ ഭക്ഷണം മലബന്ധം അകറ്റുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണം കഴിക്കുക. ഫലവര്ഗങ്ങളും പച്ചക്കറികളും മലബന്ധമകറ്റാന് നല്ലതാണ്.

പൈല്സിന് ചേരും ഭക്ഷണം
ഉണക്കപ്പയര്, പരിപ്പ്, സോയാബീന്സ് എന്നിവ പൈല്സുള്ളവര്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ എളുപ്പം ദഹിക്കുന്നവയാണ്.

പൈല്സിന് ചേരും ഭക്ഷണം
പഴം, പപ്പായ, മാങ്ങ, ഫിഗ് എന്നിവ മലബന്ധം അകറ്റാന് സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ കൂടാതെ സ്ട്രോബെറി, ക്രാന്ബെറി, ആപ്പിള്, തക്കാളി,പൈല്സിനുള്ള ചികിത്സ തന്നെ.

പൈല്സിന് ചേരും ഭക്ഷണം
ഫിഗ് രാത്രി വെള്ളത്തിലിട്ടുവച്ച് രാവിലെ കഴിക്കുന്നത് ശോധനയ്ക്ക് ഏറ്റവും നല്ലതാണ്. ഇതില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ട്.

പൈല്സിന് ചേരും ഭക്ഷണം
വെള്ളം ധാരാളം കുടിയ്ക്കുക. ഇത് മലബന്ധവും അതുവഴി പൈല്സും ഒഴിവാക്കും. മദ്യം, കാപ്പി എന്നിവ പൈല്സ് വരാന് ഇടയാക്കുന്ന ഭക്ഷണസാധനങ്ങളാണ്.

പൈല്സിന് ചേരും ഭക്ഷണം
തവിടു കളയാത്ത ധാന്യങ്ങളും പൈല്സിനുള്ള പരിഹാരമാണ്. ഇതിലെ നാരുകള് ശോധനയ്ക്കും ഇതുവഴി പൈല്സ് വരാതിരിക്കാനും സഹായിക്കും.

പൈല്സിന് ചേരും ഭക്ഷണം
പൈല്സുള്ളവര്ക്ക് കഴിയ്ക്കാവുന്ന ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയകള് രക്തം കട്ട പിടിക്കുന്നത് പോലുള്ള പ്രശ്നങ്ങള് തടയും.



Click it and Unblock the Notifications
