Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
ആരോഗ്യവും ഭംഗിയുമുള്ള ചര്‍മം എല്ലാവരുടേയും സ്വപ്നമായിരിക്കും. ഇതിനായി ചര്‍മസംരക്ഷണം മാത്രം പോര, ഭക്ഷണവും പ്രധാനം തന്നെ.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍മത്തിന് ഗുണം ചെയ്യും. എന്നാല്‍ ചില ഭക്ഷണങ്ങളാകട്ടെ, ചര്‍മത്തിന് ദോഷം ചെയ്യുന്നവയാണ്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
അയൊഡിന്‍ ഒരു പരിധി വരെ ശരീരത്തിന് അത്യാവശ്യമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് മുഖക്കുരുവിന് കാരണമാകും. ചെമ്മീന്‍ പോലുള്ളവയില്‍ അയൊഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങളും ചര്‍മത്തിന് നല്ലതല്ല. ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം വര്‍ദ്ധിപ്പിക്കും. ചര്‍മത്തിനും ദോഷം ചെയ്യും.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
ഉപ്പും ചര്‍മത്തിന് നല്ലതല്ല. ഉപ്പ് അധികം കഴിച്ചാല്‍ കണ്ണിനു താഴെയുള്ള ചര്‍മം വീര്‍ക്കാന്‍ സാധ്യതയുണ്ട്.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
ഹോര്‍മോണ്‍ കുത്തിവച്ചാണ് പലപ്പോഴും പശുക്കളുടെ പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നത്. ഇത് ഈസ്ട്രജന് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മുഖക്കുരു വരുന്നതിനും കാരണമാകും.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
മധുരത്തിന്റെ ഉപയോഗവും ചര്‍മത്തിന് നല്ലതല്ല. ഇതിലെ ഗ്ലൂക്കോസ് ശരീരത്തിലെ കൊളാജനെ ദോഷകരമായി ബാധിയ്ക്കം. ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാന്‍ സഹായിക്കുന്നത് കൊളാജനാണ്.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
മിഠായി, ജെല്‍ പോലുള്ളവയും ചര്‍മത്തിന് നല്ലതല്ല. ഇവ ബാക്ടീരിയ വളരാന്‍ സഹായിക്കും. ഇത് ചര്‍മത്തിനും പല്ലിനും ഒരുപോലെ ദോഷകരമാണ്.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
മാട്ടിറച്ചിയും ചര്‍മത്തിന് നല്ലതല്ല. ഇതിലെ കൊഴുപ്പ് ചര്‍മത്തെയും ബാധിയ്ക്കും.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
പാസ്ത, വെളുത്ത ബ്രെഡ് തുടങ്ങിയവയും ചര്‍മത്തിന് നല്ലതല്ല. ഇതിലെ ഗ്ലൂക്കോസ് ശരീരത്തിലെ പഞ്ചസാരയുടെ തോതുയര്‍ത്തും.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
മദ്യം ആഹാരവസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തില്ലെങ്കിലും ഇതും ചര്‍മത്തിന് ദോഷം ചെയ്യുന്ന ഒരു പാനീയമാണ്. ശരീരത്തിലെ ജലാംശം കുറയ്ക്കുന്ന ഒന്ന്.

ചര്‍മത്തിന് ദോഷം വരുത്തും ഭക്ഷണങ്ങള്‍
കാപ്പിയും ചര്‍മത്തിന് നല്ലതല്ല. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നിക്കാനും ഇട വരുത്തും.



Click it and Unblock the Notifications
