For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതമുളളവര്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

|

വാതം സാധാരണ അല്‍പം പ്രായം ചെന്നവരെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്രായത്തിലും ഈ രോഗം വരാറുണ്ട്.

സന്ധികളിലെ വേദന തന്നെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോഴാണ് വാതമുണ്ടാവുകയെന്നു പറയും.

വാതമുള്ളവര്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയൂ.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

മത്തങ്ങയിലെ കരോട്ടിനുകള്‍ വാതരോഗത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്. വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

തക്കാളി വാതമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. തക്കാളിയുടെ കുരുവില്‍ ധാരാളം യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളില്‍ അടിഞ്ഞു കൂടും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

മീന്‍ ഇത്തരം അവസ്ഥയില്‍ കഴിയ്‌ക്കേണ്ട ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിലെ കാര്‍ട്ടിലേജ് ടിഷ്യൂ നശിപ്പിക്കുന്ന എ്ന്‍സൈമുകളുടെ ഉല്‍പാദനം തടയുന്നു.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ചുവന്ന ഇറച്ചി ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഫോസ്ഫറസ് വാതമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം കൂടുതല്‍ നഷ്ടപ്പെടാന്‍ ഇട വരുത്തും. ബീഫ് പോലുള്ള ഇറച്ചികളില്‍ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ഗ്രീന്‍ ടീ വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

പാലും ആര്‍ത്രൈറ്റിസ് രോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഇതിലെ പ്യൂറിന്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ഒലീവ് ഓയില്‍ വാതരോഗികള്‍ക്ക് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ഒലീവ് ഓയില്‍ എന്നി വാതം കാരണമുണ്ടാകുന്ന വേദന കുറയാന്‍ സഹായിക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ചെമ്മീന്‍ പോലെ തോടുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. ഇവയിലെ പ്യൂരിന്‍ യൂറിക് ആസിഡായി മാറും. ഇത് വാതം കൂടാന്‍ ഇടയാക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയില്‍ ആല്‍ക്കലോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളിലെ വീക്കം കൂട്ടും. ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ഇഞ്ചിയുടെ മരുന്നു ഗുണം വാതരോഗത്തിനും കൂടിയുള്ള ഒരു പരിഹാരം തന്നെയാണ്.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

മദ്യം കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്നും എല്ലുകളെ തടയുന്നു. മദ്യം വാതമുള്ളവര്‍ ഒഴിവാക്കുക തന്നെ വേണം.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ എല്ലുകളിലെ മജ്ജയെ ശക്തിപ്പെടുത്തും. ഇവ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ഓട്‌സ്, ഗോതമ്പ്, ബാര്‍ലി എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും വാതരോഗമുള്ളവര്‍ ഇത് ഒഴിവാക്കുകകയാണ് വേണ്ടത്. ഇവയിലെ ഗ്ലൂട്ടെന്‍ ദോഷം ചെയ്യും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

മഞ്ഞളിന്റെ ഔഷധഗുണം വാതത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് വാതം കാരണം മസിലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും. വേദന കുറയാനും മഞ്ഞള്‍ സഹായിക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ ശരീത്തിലെ ജലാംശം കുറയ്ക്കും. ശരീരത്തിലെ പല അവശ്യധാതുക്കളും കുറയാന്‍ കഫീന്‍ ഇട വരുത്തും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

സവാളയില്‍ ക്വര്‍സെറ്റിന്‍ എന്നൊരു രാസവസ്തുവുണ്ട്. ഇത് വേദന കുറയ്ക്കാന്‍ നല്ലതാണ്. പെയിന്‍ കില്ലറായ ആസ്പിരിന്റെ അതേ ഗുണങ്ങളാണ് ക്വര്‍സെറ്റിനുള്ളത്.

വാതം ;കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം ;കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

ബ്രസില്‍ നട്‌സില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വാതം കാരണമുണ്ടാകുന്ന വേദന കുറയാന്‍ സഹായിക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വെജിറ്റബിള്‍ ഓയിലുകളും വാതരോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെ. സോയാബീന്‍ ഓയില്‍, സണ്‍ഫഌവര്‍ ഒായില്‍ എ്ന്നിവയാണ് ഒഴിവാക്കേണ്ടത്. ഇതില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് ദോഷം വരുത്തും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

പഞ്ചസാര ഒഴിവാക്കണം. ഇത് ഭാരം കൂടാനും സന്ധികളില്‍ വേദന കൂടാനും സഹായിക്കും.

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വാതം; കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതും

വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് പോലുള്ളവ വാതരോഗമുള്ളവര്‍ക്ക് ഗുണം ചെയ്യും. വൈറ്റമിന്‍ സി ബലമുള്ള എല്ലുകള്‍ക്ക് സഹായിക്കും. ഇവയിലെ കൊളാജനുകളും നല്ലതു തന്നെ.

English summary

Health, Body, Food, Calcium, Vitamin, Painkiller, Alcohol, ആരോഗ്യം, ഭക്ഷണം, വാതം, സന്ധിവാതം, ആര്‍ത്രൈറ്റിസ്, മരുന്ന്, കാല്‍സ്യം, വൈറ്റമിന്‍, പെയിന്‍ കില്ലര്‍, മദ്യം

Rheumatoid arthritis is a very painful disease that causes severe and persistent joint pain. Rheumatoid arthritis is sometimes the result of increased levels of uric acids in the body. Some people suffer from arthritis after a certain age and some have arthritis right from birth. Few foods can help relieve arthritis pain to a greater extent.
Story first published: Friday, February 8, 2013, 11:27 [IST]
X
Desktop Bottom Promotion