Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വാതമുളളവര് കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
വാതം സാധാരണ അല്പം പ്രായം ചെന്നവരെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്രായത്തിലും ഈ രോഗം വരാറുണ്ട്.
സന്ധികളിലെ വേദന തന്നെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോഴാണ് വാതമുണ്ടാവുകയെന്നു പറയും.
വാതമുള്ളവര്‍ കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയൂ.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
മത്തങ്ങയിലെ കരോട്ടിനുകള്‍ വാതരോഗത്തിന് ആശ്വാസം നല്കുന്ന ഒന്നാണ്. വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
തക്കാളി വാതമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. തക്കാളിയുടെ കുരുവില്‍ ധാരാളം യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളില്‍ അടിഞ്ഞു കൂടും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
മീന്‍ ഇത്തരം അവസ്ഥയില്‍ കഴിയ്ക്കേണ്ട ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിലെ കാര്‍ട്ടിലേജ് ടിഷ്യൂ നശിപ്പിക്കുന്ന എ്ന്സൈമുകളുടെ ഉല്പാദനം തടയുന്നു.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ചുവന്ന ഇറച്ചി ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഫോസ്ഫറസ് വാതമുള്ളപ്പോള് ശരീരത്തില്‍ നിന്നും കാല്‍സ്യം കൂടുതല്‍ നഷ്ടപ്പെടാന്‍ ഇട വരുത്തും. ബീഫ് പോലുള്ള ഇറച്ചികളില്‍ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ഗ്രീന്‍ ടീ വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
പാലും ആര്‍ത്രൈറ്റിസ് രോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഇതിലെ പ്യൂറിന്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ഒലീവ് ഓയില്‍ വാതരോഗികള്‍ക്ക് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍, ഒലീവ് ഓയില്‍ എന്നി വാതം കാരണമുണ്ടാകുന്ന വേദന കുറയാന്‍ സഹായിക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ചെമ്മീന്‍ പോലെ തോടുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. ഇവയിലെ പ്യൂരിന്‍ യൂറിക് ആസിഡായി മാറും. ഇത് വാതം കൂടാന്‍ ഇടയാക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയില്‍ ആല്‍ക്കലോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളിലെ വീക്കം കൂട്ടും. ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ഇഞ്ചിയുടെ മരുന്നു ഗുണം വാതരോഗത്തിനും കൂടിയുള്ള ഒരു പരിഹാരം തന്നെയാണ്.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
മദ്യം കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്നും എല്ലുകളെ തടയുന്നു. മദ്യം വാതമുള്ളവര്‍ ഒഴിവാക്കുക തന്നെ വേണം.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ എല്ലുകളിലെ മജ്ജയെ ശക്തിപ്പെടുത്തും. ഇവ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ഓട്സ്, ഗോതമ്പ്, ബാര്‍ലി എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും വാതരോഗമുള്ളവര്‍ ഇത് ഒഴിവാക്കുകകയാണ് വേണ്ടത്. ഇവയിലെ ഗ്ലൂട്ടെന്‍ ദോഷം ചെയ്യും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
മഞ്ഞളിന്റെ ഔഷധഗുണം വാതത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് വാതം കാരണം മസിലുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കും. വേദന കുറയാനും മഞ്ഞള്‍ സഹായിക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ ശരീത്തിലെ ജലാംശം കുറയ്ക്കും. ശരീരത്തിലെ പല അവശ്യധാതുക്കളും കുറയാന്‍ കഫീന്‍ ഇട വരുത്തും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
സവാളയില്‍ ക്വര്സെറ്റിന് എന്നൊരു രാസവസ്തുവുണ്ട്. ഇത് വേദന കുറയ്ക്കാന്‍ നല്ലതാണ്. പെയിന്‍ കില്ലറായ ആസ്പിരിന്റെ അതേ ഗുണങ്ങളാണ് ക്വര്സെറ്റിനുള്ളത്.

വാതം ;കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ബ്രസില്‍ നട്സില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വാതം കാരണമുണ്ടാകുന്ന വേദന കുറയാന്‍ സഹായിക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
വെജിറ്റബിള്‍ ഓയിലുകളും വാതരോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെ. സോയാബീന്‍ ഓയില്‍, സണ്‍ഫഌവര്‍ ഒായില്‍ എ്ന്നിവയാണ് ഒഴിവാക്കേണ്ടത്. ഇതില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് ദോഷം വരുത്തും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
പഞ്ചസാര ഒഴിവാക്കണം. ഇത് ഭാരം കൂടാനും സന്ധികളില്‍ വേദന കൂടാനും സഹായിക്കും.

വാതം; കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് പോലുള്ളവ വാതരോഗമുള്ളവര്‍ക്ക് ഗുണം ചെയ്യും. വൈറ്റമിന്‍ സി ബലമുള്ള എല്ലുകള്‍ക്ക് സഹായിക്കും. ഇവയിലെ കൊളാജനുകളും നല്ലതു തന്നെ.



Click it and Unblock the Notifications
