Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങള്‍
ദാമ്പത്യത്തെ അസുഖകരമാക്കുന്നതില് ലൈംഗികപ്രശ്നങ്ങള്‍ക്കും വളരേയേറെ പങ്കുണ്ട്. ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീകളേയും പുരുഷന്മാരേയും രണ്ടു തരത്തിലാണ് ബാധിയ്ക്കുക. അതായത് പുരുഷനും സ്ത്രീയ്ക്കുമുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്.
എന്നാല്‍ ലൈംഗിക താല്പര്യം കുറയുന്നത് പുരുഷനേയും സ്ത്രിയേയും ഒരുപോലെ ബാധിയ്ക്കുന്ന ഒരു കാര്യമാണെന്നു പറയാം. ഇതിന് മാനസികവും ശാരീരികവുമായ കാരണങ്ങളും പലതുണ്ടാകാം.
ഒരാളില്‍ ലൈംഗികതാല്പര്യമുണ്ടാവുകയെന്നത് നല്ലൊരു സെക്സ് ജീവിതത്തിന് വളരെ പ്രധാനമാണ്. ഇവിടെ ഭക്ഷണങ്ങള്‍ക്കും പ്രധാന പങ്കു വഹിയ്ക്കാനുണ്ട്.
നിങ്ങളുടെ ലൈംഗിക താല്പര്യങ്ങളെ ഉണര്‍ത്തുന്ന ചില ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ഏലയ്ക്കയെ റൊമാന്റിക് സ്പൈസ് എന്ന ഗണത്തില്‍ പെടുത്താം. ഇത് സെക്സ് മൂഡ് ഉണര്‍ത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ സിനിയോള്‍ എ്ന്നൊരു ഘടകമാണ് ഇതിനു കാരണം.

സെലറി
സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന സെലറിയില്‍ ആന്ഡ്രോസ്റ്റെനോണ് എന്നൊരു ഘടകം ഉല്പാദിപ്പിക്കുന്നു. ഇതു കാരണമുണ്ടാകുന്ന പ്രത്യേക ഗന്ധം ഇണയെ ആകര്‍ഷിക്കുന്നു. പുരുഷന്മാരുടെ വിയര്‍പ്പിലൂടെ ആന്‍ഡ്രോസ്റ്റെറോണ്‍ പുറത്തു വരും.

പഴത്തിലെ ബ്രോമാലിന്‍ എന്ന ഘടകം ലൈംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.ഇതിലെ പൊട്ടാസ്യം വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാണ്.

മുട്ട ഹോര്‍മോണ്‍ തോതുകള്‍ ക്രമപ്പെടുത്തും. ഇത് ലൈംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിക്കും.

വെളുത്തുള്ളിയിലെ അലിസിന് എന്ന ഘടകം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു. എന്നാല്‍ സെക്സിനു മുന്‍പ് ഇത് കഴിയ്ക്കുന്നത് അത്ര നല്ലതല്ല. ഇതിന്റെ ഗന്ധം തന്നെ കാരണം.

ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ് അശ്വഗന്ധ. ആയുര്‍വേദ ഔഷധങ്ങളിലെ മുഖ്യ ചേരുവ കൂടിയാണ്.

ജിന്‍സെങ് എന്ന ചെടിയുടെ വേരും സെക്സ് താല്പര്യങ്ങള് ഉണര്‍ത്താന്‍ സഹായിക്കും. ഇത് ബിപി കുറയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണ്.

ഡാര്‍ക് ചോക്ലേറ്റില്‍ ഫീന്ൈഈഥൈല്അമീന് എ്ന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗിക താല്പര്യങ്ങള് വളര്‍ത്താന്‍ സഹായിക്കുന്നു.

ഉണക്കിയ ഫിഗ് ലൈംഗിക താല്പര്യങ്ങള് ഉണര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ്. ധാരാളം നാരുകളടങ്ങിയ ഈ ഫലം ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കക്കയറിച്ചി സെക്സ് താല്പര്യങ്ങള് ഉണര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ്. കാസനോവ ദിവസവും രാവില 50 കക്കകളുടെ ഇറച്ചി കഴിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഇഞ്ചി ലൈംഗികതയെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇത് നല്ല മൂഡുണ്ടാക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മത്തങ്ങയുടെ കുരുവും ലൈംഗിക താല്‍പര്യങ്ങളുണര്‍ത്തുന്ന നല്ല ഭക്ഷണം തന്നെ. ഇവ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ സഹായിക്കും.

വൈന്‍ സ്ത്രീകളിലെ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് നല്ല മൂഡിനും ലൂബ്രിക്കേഷനും സഹായിക്കും

തണ്ണിമത്തന് പ്രകൃതിദത്ത വയാഗ്രയെന്നാണ് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും.

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടും ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെ. ഇതിലെ പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശതാവരി ഹിസ്റ്റമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഇത് സ്ത്രീ പുരുഷന്മാരില് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
