Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എള്ളെണ്ണയുടെ ആരോഗ്യവശങ്ങള്‍
എള്ളെണ്ണ പാചകത്തിന് പലരും വളരെ കുറവു മാത്രമേ ഉപയോഗിക്കാറുള്ളൂ. ദേഹത്തു പുരട്ടാനും വിളക്കു കത്തിയ്ക്കാനുമൊക്കെയേ പലരും ഇത് ഉപയോഗിക്കാറുള്ളൂ.
എന്നാല്‍ എള്ളെണ്ണയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുണ്ട്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് എള്ളെണ്ണ ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളും എള്ളെണ്ണയില്‍ തീരെ കുറവാണ്.ഇതുകൊണ്ടു തന്നെ പാചകത്തിന് എള്ളെണ്ണ ഉപയോഗിക്കുന്നത് ഏറെ നല്ലതുമാണ്.
എള്ളെണ്ണയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ഹൃദയം
രക്തധമനികളില്‍ ബ്ലോക്കുണ്ടാകാതിരിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

രക്തസമ്മര്‍ദം
രക്തസമ്മര്‍ദം കുറയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതു തന്നെ. ഇതിലെ പോളിസാച്വറേറ്റഡ് കൊഴുപ്പുകള്‍, സീസമീന്, സീസമോള് തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ക്യാന്‍സര്‍
എള്ളെണ്ണയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ അകറ്റുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

ഇറച്ചി
ഇറച്ചിയുടെ മണവും ഗുണവുമെല്ലാം കാത്തു സൂക്ഷിയ്ക്കാന്‍ എള്ളെണ്ണയ്ക്കു കഴിയും. പ്രത്യേകിച്ച് ഇറച്ചി ഫ്രീസ് ചെയ്തു സൂക്ഷിയ്ക്കുമ്പോള്‍.

പ്രമേഹം
പ്രമേഹം കുറയ്ക്കുവാനും എള്ളെണ്ണ നല്ലതു തന്നെ. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുന്നു.

കൊഴുപ്പ്
ചില പാചകഎണ്ണകളില്‍ കൊഴുപ്പു കൂടുതലാണ്. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുന്നതില്‍ നിന്നും തടയുന്നു. ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാകുന്നതിന് ഇത് കാരണമാകും. എന്നാല്‍ എള്ളെണ്ണയ്ക്ക് ഈ പ്രശ്നങ്ങളില്ല.

എല്ലിന്
എല്ലിന്റെ ആരോഗ്യത്തിന് എള്ളെണ്ണ നല്ലതാണ്. ഇത് എല്ലിന് ഉറപ്പു നല്‍കും.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് എള്ളെണ്ണ നല്ലതു തന്നെ.

കുടല്
ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനുള്ള ഔഷധമായും എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. ഇതുവഴി കുടല് ആരോഗ്യത്തിനും എള്ളെണ്ണ സഹായിക്കും.

പല്ല്
പല്ലിന്റെയും വായയുടേയും ആരോഗ്യത്തിനും എള്ളെണ്ണ നല്ലതു തന്നെ.



Click it and Unblock the Notifications
