Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അധികം വിലയില്ല, എന്നാല്‍ ആരോഗ്യപ്രദവും
ഭക്ഷണസാധനങ്ങള്‍ വില മാത്രമല്ല. ഗുണം നോക്കിയാണ് വാങ്ങേണ്ടത്. വലിയ വില കൊടുത്താല്‍ ഭക്ഷണത്തിന്റെ ഗുണം കൂടുമെന്നു പൊതുവേ ഒരു കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്.
വലിയ വിലയില്ലാത്തതും എന്നാല്‍ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതുമായ ചില ഭക്ഷണസാധനങ്ങളുണ്ട്. വില കുറവില്‍ മികച്ച ആരോഗ്യഗുണം സ്വന്തമാക്കാനുള്ള മാര്‍ഗം. ഇതെക്കുറിച്ചു കൂടുലറിയൂ,

പീനട്ട് ബട്ടര്‍
നിലക്കടലയില്‍ നിന്നുണ്ടാക്കുന്ന വെണ്ണ, അഥവാ പീനട്ട് ബട്ടര്‍ ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ളൊരു ഭക്ഷണമാണ്. എന്നാല്‍ വലിയ വില കൊടുക്കുകയും വേണ്ട.

ഓട്സ്
സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന വിലയാണ് ഓട്സിന്റേത്. ഓട്സിന്റെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കൊഴുപ്പു കുറഞ്ഞ, എ്ന്നാല്‍ ആരോഗ്യം നല്കുന്ന ഒരു ഭക്ഷണസാധനമാണിത്.

മുട്ട
വൈറ്റമിന്‍ ബി12, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. അധികം വില കൊടുക്കാതെ തന്നെ ലഭിയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവെന്നു പറയാം.

പാലക്, ചീര
പാലക്, ചീര തുടങ്ങിയവയെല്ലാം വിലക്കുറവില്‍ ലഭിയ്ക്കുന്ന, എന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണസാധനങ്ങളാണ്.

ബീന്‍സ്
ഫൈബര്‍, കാല്‍സ്യം, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയടങ്ങിയ ഭക്ഷണമാണ് ബീന്‍സ്. ഇത് ഒരു പായ്ക്കറ്റു വാങ്ങിയാല്‍ തന്നെ പല തവണ ഉപയോഗിക്കാം.

ബ്രൗണ്‍ റൈസ്
ബ്രൗണ്‍ റൈസ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇതും അധികം വില കൊടുക്കാതെ ലഭിയ്ക്കുന്നൊരു ഭക്ഷണം തന്നെ.

തവിടു കളയാത്ത ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണവസ്തുക്കളാണ്. ഇവ വലിയ വില കൊടുക്കാതെ ലഭിയ്ക്കും. മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയ ധാരാളം ആരോഗ്യഗുണങ്ങള്‍ ഇതിലുണ്ട്.

പാലുല്‍ന്നങ്ങള്‍
പാലുല്‍ന്നങ്ങള്‍ ഏവര്‍ക്കും വലിയ വില കൊടുക്കാതെ ഉപയോഗിക്കാം. ഇത് കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണെന്നു മറക്കരുത്.

തൈര്
പാലും വെണ്ണയുമൊക്കെ കഴിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ക്ക് തൈര് കഴിയ്ക്കാം. ഇതു നമ്മുടെ പോക്കറ്റിലൊതുങ്ങുന്ന ഭക്ഷണം തന്നെയാണ്.

പഴവര്‍ഗങ്ങള്‍
പഴവര്ഗങ്ങളില് തന്നെ അധികം വിലയില്ലാതെ ലഭിയ്ക്കുന്നവയുണ്ട്. പ്രത്യേകിച്ച് സീസണില്‍. ഇവ ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് അയേണ്‍ കുറവു പരിഹരിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇത് അധികം വില കൊടുക്കാതെ ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
