Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബ്രേക്ഫാസ്റ്റ് ബ്രെഡോ? വേണ്ട...
എളുപ്പത്തിലൊരു ഭക്ഷണം, അതാണ് ബ്രഡ് പലര്‍ക്കും. രാവിലെയും രാത്രിയും വേണമെങ്കില്‍ ഉച്ചയ്ക്കും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാവുന്ന ഭക്ഷണമെന്ന ഗുണവും ബ്രഡിനുണ്ട്. പാശ്ചാത്യനെങ്കിലും ഇന്ത്യക്കാരും, മലയാളികളുടെ പോലും പതിവ് ഭക്ഷണമായിക്കഴിഞ്ഞു ബ്രഡ്.
എന്നാല്‍ ബ്രഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് പറഞ്ഞു വരുന്നത്. മിക്കവാറും പേര് പ്രാതലിനാണ് ബ്രെഡ് ഉപയോഗിക്കാറ്. രാജാവിനെപ്പോലെ പ്രാതലെന്ന സങ്കല്പത്തിന് ഇത് ചേരില്ല. കാരണം ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ല.
ഇവിടെ പരിഹാരം ഗോതമ്പു ബ്രെഡാണ്. ഇതില്‍ നാരുകള്‍ അടങ്ങിയി്ട്ടുണ്ട്.

ബ്രെഡില്‍ ധാരാളം ഉപ്പടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു ദോഷം. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല.
തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്നറിയുക. സാധാരണ ബ്രെഡില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും ഉപ്പും പഞ്ചസാരയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു മാത്രമല്ല, തടി വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.
ഇതൊരിക്കലും സമീകൃതാഹാരമെന്നു പറയാനാവില്ല. വിശപ്പു മാറ്റും എന്നു മാത്രം. പ്രത്യേകിച്ച് പ്രാതല്‍ കഴിയ്ക്കുന്നത് വലിയൊരു ഇടവേളയ്ക്കു ശേഷമായതിനാല്‍ സമീകൃതാഹാരമാണ് ശരീരത്തിനു വേണ്ടത്. ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരം നേടുന്നതും ഇതുവഴിയാണ്. അപ്പോള്‍ ബ്രെഡ് കഴിയ്ക്കുന്നതു കൊണ്ട് ഗുണമില്ലെന്നര്‍ത്ഥം.
എന്നാല്‍ പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
