Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
കുരുമുളകിന്റെ പോഷകഗുണങ്ങള്‍
ഇന്ത്യയില്‍ പാചകത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഓംലെറ്റിലൊക്കെ കുരുമുളക് ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ രുചിക്കപ്പുറം ഏറെ ഗുണങ്ങളുള്ളതാണ് കുരുമുളക്.
കുരുമുളകിന്റെ പത്ത് പ്രധാന സവിശേഷതകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ക്യാന്‍സര്‍ തടയാം
യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ ക്യാന്‍സര്‍ സെന്റര്‍ നടത്തിയ ഒരു പഠനം അനുസരിച്ച് സ്തനാര്‍ബുദത്തെ തടയാന്‍ കുരുമുളകിന് കഴിവുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുരുമുളകിലെ പിപ്പെറൈന് എന്ന ഘടകമാണ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നത്. മഞ്ഞളിനെ അപേക്ഷിച്ച് കുരുമുളകിന് ക്യാന്‍സര്‍ പ്രതിരോധശേഷി കൂടുതലുണ്ട്. പിപ്പെറൈന് പുറമെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും കുരുമുളകില്‍ അടങ്ങിയിരിക്കുന്നു.

ദഹനസഹായി
കുരുമുളകിലെ പിപ്പെറൈന് ദഹനത്തെ സഹായിക്കും. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കാന്‍ പ്രേരണ നല്‍കും. ഈ ആസിഡ് പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് വഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.

ശരീരഭാരം കുറയ്ക്കാം
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് കുരുമുളക്. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. ആഹാരം കഴിക്കുമ്പോള്‍ കുരുമുളക് പൊടി ഭക്ഷണത്തില്‍ വിതറുക. എന്നാല്‍ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കണം.

ഗ്യാസ്ട്രബിളിന് പരിഹാരം
കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും. ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ചുവന്ന മുളക്പൊടിക്ക് പകരം കുരുമുളക് പൊടി ചേര്‍ക്കുക.

ചര്‍മ്മകാന്തി
വിയര്‍പ്പ് വഴി ത്വക്കിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം ചര്മ്മകാന്തിവര്ദ്ധിപ്പിക്കാനും കുരുമുളക് സഹായിക്കും. കുരുമുളക് പൊടി മുഖം തിരുമ്മാന്‍ ഉപയോഗിച്ചാല്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ ഓക്സിജനും, പോഷകങ്ങളും ചര്‍മ്മത്തിന് ലഭിക്കുകയും ചെയ്യും. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും, തീവ്രതയുള്ള ഘടകങ്ങളും മുഖക്കുരുപോലുള്ള പ്രശ്നങ്ങളുണ്ടാവുന്നത് തടയും.

താരന് പ്രതിവിധി
താരന് പരിഹാരമായി ഷാംപൂ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് കുരുമുളക് ഉപയോഗിക്കാം. ഇതിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ താരനെ തുരത്താന്‍ സഹായിക്കും. ഒരു സ്പൂണ്‍ ചതച്ച കുരുമുളക് ഒരു കപ്പ് തൈരില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഈ സമയത്ത് ഷാംപൂ ഉപയോഗിക്കാതെ പിറ്റേന്ന് ഉപയോഗിക്കുക. എന്നാല്‍ അമിതമായി കുരുമുളക് ഉപയോഗിച്ചാല്‍ തലയില്‍ എരിച്ചിലുണ്ടാകുമെന്ന് ഓര്‍മ്മിക്കുക.

മൂക്കൊലിപ്പിനും, ചുമയ്ക്കും പ്രതിവിധി
ചുമയ്ക്കും,. ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്റെ തീവ്രതയും, എരിവും കഫം നീക്കം ചെയ്യാനും സഹായിക്കും. രസത്തിലും, സൂപ്പിലും കുരുമുളക് പൊടി വിതറിയശേഷം ഉപയോഗിക്കാം. ഇത് പെട്ടന്ന് തന്നെ മൂക്കിലെ കഫം അയച്ച് ശ്വാസോഛാസം സുഗമമാക്കും.

വിശപ്പില്ലായ്മക്ക് മരുന്ന്
ദഹനത്തെ ത്വരിതപ്പെടുത്താനും, നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനും കുരുമുളക് നല്ലതാണ്. അതിനാല്‍ തന്നെ വിശപ്പില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരമായി കുരുമുളക് ഉപയോഗപ്പെടുത്താം. അതിനായി ആഹാരത്തില്‍ അല്പം കുരുമുളകും ചേര്‍ക്കുക.

പോഷകങ്ങളുടെ ആഗിരണം
ആഹാരത്തിലെ പോഷകങ്ങളെ മികച്ച രീതിയില്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. കഴിക്കുന്ന മരുന്നുകള്‍ക്ക് നല്ല ഫലം കിട്ടാനും കുരുമുളക് ഫലപ്രദമാണ്.

മാനസിക സമ്മര്‍ദ്ധം
തലച്ചോറിന്റെ ധാരണാശക്തി വര്‍ദ്ധിപ്പിക്കാനും അതുവഴി മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും കുരുമുളക് സഹായിക്കുമെന്നാണ് ദി ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ടോക്സികോളജി പറയുന്നത്. അതോടൊപ്പം കുരുമുളക് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ത്തോ, സാലഡുകളില്‍ ചേര്‍ത്തോ കഴിക്കുക. കുരുമുളക് ഏത് രൂപത്തില്‍ കഴിച്ചാലും ഫലം ലഭിക്കും.



Click it and Unblock the Notifications
