Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബാജ്റ തടി കൂട്ടുമോ?
ബാജ്റ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചപ്പാത്തിയുണ്ടാക്കാന്‍ ഉപയോഗിച്ചു വരുന്ന ഒരു ധാന്യമാണ്. ഇത് റാഗി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ പോലുള്ള ഒന്ന്.
പോഷകമൂല്യങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്നതു കൊണ്ട് ഇത് ശരീരത്തെ തടിപ്പിക്കുമെന്ന ഒരു വിശ്വാസവുമുണ്ട്.

എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നതാണ് സത്യം. ഒരു കപ്പ് ബാജ്റയില്‍ 260 കലോറിയാണ് അടങ്ങിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം 1200-1300 കലോറി ഊര്‍ജം ആവശ്യമുണ്ട്. അതായത്, ഇതിന്റെ ചെറിയൊരു അംശം മാത്രമാണ് ബാജ്റയില്‍ അടങ്ങിയിരിക്കുന്നത്.
ബാജ്റയില്‍ തയാമിന്‍, ട്രിപ്റ്റോഫാന്‍, പൊട്ടാസ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
എന്നാല്‍ മിക്കവാറും പേര് ഇതുകൊണ്ടു ചപ്പാത്തി, റൊട്ടി എന്നിവയുണ്ടാക്കുമ്പോള്‍ ഇതിനൊപ്പം നെയ്യു ചേര്‍ക്കും. ഇത് തടി വയ്പ്പിക്കുന്ന ഒരു കാരണം തന്നെയാണ്.
ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ബാജ്റ ശരീരത്തിനു വേണ്ട പോഷകാംശം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
