Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
തടി കുറയ്ക്കണമോ, ഇവ ഉപേക്ഷിയ്ക്കൂ
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരായിരിക്കും ഭൂരിഭാഗവും. ഇതിനുള്ള പ്രധാന വഴികള്‍ ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ്.
തടി കുറയ്ക്കുന്നതിനും കൂട്ടുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ തടി കൂട്ടും. ചില ഭക്ഷണങ്ങളാകട്ടെ, തടി കുറയ്ക്കും.
തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നയാളാണ് നിങ്ങളെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വെള്ള ചോറ്
വെള്ള അരി കൊണ്ടുണ്ടാക്കുന്ന ചോറ് തടി കൂട്ടും. ഇതില്‍ പോഷകങ്ങള്‍ വളരെക്കുറവാണെന്നു മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടുകയും ചെയ്യും. ഇത് സ്വാഭാവികമായും തടി വര്‍ദ്ധിപ്പിയ്ക്കും. ഇതിനുള്ള പരിഹാരം മട്ടയരി ഉപയോഗിയ്ക്കുകയെന്നതാണ്.

മുന്തിരി
തടി കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് മുന്തിരി. ഇത് ഫലവര്ഗമാണെങ്കിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

സോഡകള്‍
സോഡകള്‍ തീര്‍ച്ചയായും ഉപേക്ഷിയ്ക്കുക. ഇതില്‍ ധാരാളം കൃത്രിമ മധുരം കലര്‍ന്നിട്ടുണ്ട്. ഇത് അസുഖങ്ങള്‍ വരുത്തുമെന്നു മാത്രമല്ല, തടി കൂട്ടുകയും ചെയ്യും.

ടിന് ഭക്ഷണങ്ങള്‍
ടിന് ഭക്ഷണങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ ഇവയില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനില്ക്കാന് ഇട വരുത്തും. ഇത് തടി കൂട്ടും.

ഉപ്പിട്ട നട്സ്
ഉപ്പിട്ട നട്സ് കൊറിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്.നട്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഉപ്പിട്ട നട്സ് തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്.

മദ്യം
മദ്യം ആരോഗ്യത്തിന് ദോഷമാണെന്നു മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കുക.

ബ്രെഡ്
ബ്രെഡ് മിക്കവാറും പേര് ഭക്ഷണശീലങ്ങളിലുള്പ്പെടുത്താറുണ്ട്. എന്നാല്‍ വെളുത്ത ബ്രെഡ് തടി കൂട്ടും. പകരം ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കുക.

സോയാസോസ്
സോയാസോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍ സാധാരണമാണ്. ഇതില്‍ വലിയ തോതില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തെ തടിപ്പിയ്ക്കുക തന്നെ ചെയ്യും.

ചീസ്
ചീസ് ആരോഗ്യത്തിനു നല്ലതെങ്കിലും കൊഴുപ്പടങ്ങിയ ചീസ് ശരീരം തടിപ്പിയ്ക്കുക തന്നെ ചെയ്യും. പകരം കൊഴുപ്പു കുറഞ്ഞ ചീസ് ഉപയോഗിയ്ക്കുക.

മാട്ടിറച്ചി
മാട്ടിറച്ചി നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ ഈ ശീലം ഉപേക്ഷിയ്ക്കണം. കാരണം മാട്ടിറച്ചിയില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം.



Click it and Unblock the Notifications
