ഒഴിവാക്കേണ്ട ഇന്ത്യന്‍ വിഭവങ്ങള്‍

By Super

പല ഇന്ത്യന്‍ വിഭവങ്ങളിലും ആരോഗ്യപ്രദമായ പച്ചക്കറികളും ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും മറ്റും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക സ്ഥലങ്ങളിലെ പാചകരീതിയിലെ വത്യാസം കാരണം പല വിഭവങ്ങളും കൂടുതല്‍ കലോറി അടങ്ങിയതാകാറുണ്ട്. ക്രീമുകളും വെണ്ണയും നെയ്യും,മധുരവും മറ്റും കൂടുതലായി ചേര്‍ക്കുന്ന വിഭവങ്ങളാണ് ഇത്തരത്തില്‍ കലോറി കൂടിയതായി മാറുന്നത്..

നിങ്ങള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനോ തടികുറയ്ക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ചില വിഭവങ്ങള്‍ ഭക്ഷണത്തില്‍ നിന്നും നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ചില വിഭവങ്ങള്‍ ഇതാ ചുവടെ കൊടുത്തിരിക്കുന്നു.

ചിക്കന്‍ കുറുമ

ചിക്കന്‍ കുറുമ

കോഴിയിറച്ചിയും വെളുത്തുള്ളി -ഇഞ്ചി പേസ്റ്റും വെണ്ണയും നെയ്യുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ക്രീം രൂപത്തിലുള്ള ചിക്കന്‍ കുറുമ പലരുടേയും ഇഷ്ടവിഭവമായിരിക്കും.എന്നാല്‍ ആരോഗ്യം സംരക്ഷിക്കണമെങ്കില്‍ ഈ വിഭവത്തെ മാറ്റി നിര്‍ത്തുന്നതാകും നല്ലത്. ചിക്കന്‍ കുറുമയില്‍ ഏകദേശം 800 മുതല്‍ 870 കിലോ കലോറി വരെ അടങ്ങിയിട്ടുണ്ട്.

സമോസ

സമോസ

ചിക്കന്‍ സമോസയും വെജ്-സമോസയുമെല്ലാം വൈകുന്നേരങ്ങളില്‍ പലരുടേയും പ്രിയപ്പെട്ട സ്നാക്സാണ്.എരിവുള്ള മസാല ചേര്‍ത്ത കോഴിയിറച്ചിയും ഉരുളക്കിഴങ്ങും സവാളയും പട്ടാണിക്കടലയും മറ്റും അകത്ത് വച്ച് എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുന്ന ഈ പലഹാരം കഴിവതും ഒഴിവാക്കേണ്ടതാണ്.

പച്ചക്കറി കൊണ്ടുണ്ടാക്കിയ രണ്ട് സമോസയില്‍ ഏകദേശം 260 കിലോ കലോറിയും രണ്ട് ചിക്കന്‍ സമോസയില്‍ ഏകദേശം 320 കിലോ കലോറിയും അടങ്ങിയിട്ടുണ്ട്.

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

തൈരും മസാലയും ചേര്‍ത്ത് കോഴിയിറച്ചി റോസ്റ്റ് ചെയ്തെടുക്കുന്ന തന്തൂരി ചിക്കന്‍ എന്ന ഇന്ത്യന്‍ വിഭവം വളരെ പ്രശസ്തമാണ്.എന്നാല്‍ ഇതിലെ ഒരു കോഴിക്കാലില്‍ അടങ്ങിയിരിക്കുന്നത് ഏകദേശം 264 മുല്‍ 300 കിലോ കലോറി ഊര്‍ജ്ജമാണ്.

ചിക്കന്‍ മഡ്രാസ്

ചിക്കന്‍ മഡ്രാസ്

എരിവുള്ള മസാലക്കൂട്ട് നിറഞ്ഞ കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന ഒരു പ്രത്യേക തരം കറിയാണ് ചിക്കന്‍ മഡ്രാസ്.അതുപോലെ പന്നിയിറച്ചി കൊണ്ടും പോത്തിറച്ചി കൊണ്ടും ആട്ടിറച്ചി കൊണ്ടും മഡ്രാസ് ഉണ്ടാക്കാം.100-200 ഗ്രാം മഡ്രാസില്‍ 450 മുതല്‍ 500 കിലോ കലോറി വരെ ഊര്‍ജ്ജമുണ്ട്.

പുലാവ് ചോറ്

പുലാവ് ചോറ്

ഇറച്ചി വേവിച്ച് വെള്ളത്തില്‍ വേവിച്ചെടുക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും ഇറച്ചിയോ പച്ചക്കറികളോ അല്ലെങ്കില്‍ മത്സ്യമോ മറ്റും ചേര്‍ത്ത പുലാവ് ചോറില്‍ ഏകദേശം 449 കിലോ കലോറി അടങ്ങിയിട്ടുണ്ട്.ആരോഗ്യപ്രദമായ ജീവിതത്തിനായി പുലാവ് ചോറും മാറ്റി നിര്‍ത്താം.

ഉള്ളിബജി

ഉള്ളിബജി

സവാള എരിവുള്ള മസാലക്കൂട്ടും മാവും ചേര്‍ത്ത് എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുന്ന ഉള്ളിവട പലരുടേയും ഇഷ്ടപലഹാരം തന്നെയാണ്.വൈകുന്നേരങ്ങളില്‍ സ്നാക്സായും ചോറിനൊപ്പം ടോപ്പിങായും ഇത് ഉപയോഗിക്കാറുണ്ട്.എന്നാല്‍ രണ്ട് ഉള്ളിവടയില്‍ 190 കിലോ കലോറി അടങ്ങിയിട്ടുണ്ട് എന്നത് ഓര്‍മ്മിക്കുക.

ചിക്കന്‍ ടിക്ക മസാല

ചിക്കന്‍ ടിക്ക മസാല

കോഴിയിറച്ചി കഷ്ണങ്ങള്‍ എരിവുള്ള സോസില്‍ മുക്കി റോസ്റ്റ് ചെയ്തെടുക്കുന്ന ചിക്കന്‍ടിക്ക മസാല പലരുടേയും ഇഷ്ടവിഭവങ്ങളിലൊന്നാണ്.എരിവുള്ള സോസ് പലപ്പോഴും ക്രീമും കളറും ചേര്‍ത്തതായിരിക്കും.പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളില്‍ പെടാത്തതാണ് ഈ വിഭവം.പ്രശസ്തമായ മുഗുളായ് ഭക്ഷണത്തിലെ തുടക്ക വിഭവമായ ചിക്കന്‍ ടിക്കയോടുള്ള സാദൃശ്യം കൊണ്ടാണ് ഈ വിഭവത്തിന് ഈ പേര് കിട്ടിയത്.എന്നാലും ചിക്കന്‍ ടിക്ക മസാല ഇന്ത്യയിലും പുറം രാജ്യങ്ങളിലും പേരുകേട്ട വിഭവമാണ്.

ഒരു ചെറിയ പാത്രം ചിക്കന്‍ ടിക്ക മസാലയില്‍ 438-557 കിലോ കലോറി അടങ്ങിയിട്ടുണ്ട്. അത് തന്നെ വിഭവത്തിലെ വെണ്ണയുടെ അളവിനെ ആശ്രയിച്ച് മാറും.

ചിക്കന്‍ കറി

ചിക്കന്‍ കറി

സാധാരണ ഇന്ത്യന്‍ വിഭവമായ ചിക്കന്‍ കറിയിലും ഏറെ കലോറി അടങ്ങിയിട്ടുണ്ട്.മഞ്ഞളും ഇഞ്ചിയും മസാലയും മറ്റും അടങ്ങിയ എരിവുള്ള കറിയും കോഴിയിറച്ചിയുമാണ് ഇതിലെ പ്രധാന കൂട്ട്.ഒരു കറിയില്‍ ഏതാണ്ട് 538 കിലോ കലോറിയുണ്ട്.

ലാമ്പ് റോഗന്‍ ജോഷ്

ലാമ്പ് റോഗന്‍ ജോഷ്

ആട്ടിന്‍കുഞ്ഞിന്‍റെ ഇറച്ചി കൊണ്ടുണ്ടാക്കുന്ന കൊതിയൂറുന്ന കാഷ്മീരി വിഭവമാണ് ലാമ്പ് റോഗന്‍ ജോഷ്.വലിയ ചൂടില്‍ തിളച്ചുമറിയുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഈ വിഭവം രുചിയുടെ കാര്യത്തില്‍ മാത്രമല്ല കലോറിയുടെ കാര്യത്തിലും മുന്നിലാണ്.ഒരു പാത്രം ലാമ്പ് റോഗന്‍ ജോഷില്‍ ഏകദേശം 589 കിലോ കലോറിയാണുള്ളത്.

ലാമ്പ് കീമ

ലാമ്പ് കീമ

പച്ചപ്പട്ടാണിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ആട്ടിറച്ചി കൊണ്ടുണ്ടാക്കുന്ന ഒരു പ്രത്യേകതരം കറിയാണ് ലാമ്പ് ഖീമ.ഒരു പാത്രം ലാമ്പ് ഖീമയില്‍ 502-562 കിലോ കലോറി വരെ അടങ്ങിയിട്ടുണ്ട്.

നാന്‍ ബ്രെഡ്

നാന്‍ ബ്രെഡ്

ഒവനില്‍ ബേക്ക് ചെയ്തെടുക്കുന്ന നാനും കലോറി കൂടിയ ഭക്ഷണ പദാര്‍ത്ഥം തന്നെ .ഒരു നാനില്‍ ഏതാണ്ട് 317 കിലോ കലോറിയുണ്ട്.

ബര്‍ഫി

ബര്‍ഫി

മധുരപലഹാരമായ ബര്‍ഫി പലരുടേയും ഇഷ്ടപലഹാരമാണ്. പാലും പഞ്ചസാരയും ചേര്‍ത്ത് കട്ടിയാക്കിയുണ്ടാക്കുന്ന മിഠായി രൂപത്തിലുള്ള ഈ പലഹാരത്തില്‍ ചിലപ്പോള്‍ ഉണക്കപ്പഴങ്ങളും ചില സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാറുണ്ട്.പരന്ന പാത്രത്തില്‍ ഒഴിച്ച് ചെറു കഷ്ണങ്ങളായി മുറിച്ചെടുക്കാവുന്ന രീതിയിലുണ്ടാക്കുന്ന ഇത് ചില സമയങ്ങളില്‍ ഭക്ഷ്യയോഗ്യമായ സില്‍വര്‍ ഫോയില്‍ കൊണ്ട് പൊതിയാറുമുണ്ട്.ഇതിലെ ഓരോ ചെറു കഷ്ണത്തിലും ഏകദേശം 103കിലോ കലോറി അടങ്ങിയിട്ടുണ്ടാകും.

 ഹല്‍വ

ഹല്‍വ

പലതരത്തിലുള്ള ഹല്‍വകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എല്ലാം തന്നെ നിര്‍മ്മിക്കുന്നത് പഞ്ചസാരപ്പാവില്‍ മധുരമൂറുന്ന രീതിയിലാണ്.ചില ഹല്‍വകളില്‍ വിവിധ ഉണക്കപ്പഴങ്ങളും നട്സും,പയറുകളും,കാരറ്റ് ,തണ്ണിമത്തന്‍ തുടങ്ങി പച്ചക്കറികളും കാണാറുണ്ട്.എന്തായാലും മധുരപലഹാരമായ ഒരു കഷ്ണം ഹല്‍വയില്‍ 570 കിലോ കലോറി അടങ്ങിയിട്ടുണ്ട്.

ജിലേബി

ജിലേബി

പ്രശസ്തമായ ഇന്ത്യന്‍ പലഹാരമാണ് ജിലേബി.ഗോതമ്പ് മാവ് വട്ടത്തില്‍ നന്നായി പൊരിച്ചെടുത്ത ശേഷം പഞ്ചസാരപ്പാനിയിലിട്ട് തയ്യാറാക്കുന്ന ഈ മധുപലഹാരം മധുസ്നേഹികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്.ചൂടോടെയും തണുത്തും ഇത് വിളമ്പാറുണ്ട്.

ജിലേബിയും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഒരു ജിലേബിയില്‍ 459 കിലോ കലോറി അടങ്ങിയിട്ടുണ്ട്.

റാസ് മലായ്

റാസ് മലായ്

പ്രശസ്തമായഒ ഒരു ഇന്ത്യന്‍ മധുരപലഹാരമാണ് റാസ് മലായ്.പല തരത്തിലുളള പഴങ്ങളും ക്രീമുമാണ് ഇതിലുള്ളത്. ഇതില്‍ േകദേശം 250 കിലോ കലോറി വരെ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്.

16. ഛോലെ ബട്ടൂര

16. ഛോലെ ബട്ടൂര

ബ്രെഡ് ഫ്രൈ ചെയ്തുണ്ടാക്കുന്ന ബട്ടൂരയും കടലയും കൊണ്ടുണ്ടാക്കുന്ന ഛോലെ ബട്ടുരയ്ക്ക് ചന്ന പൂരി എന്നും പേരുണ്ട്.ഒരു ഛോലെ ബട്ടൂര കഴിച്ചാല്‍ ഏതാണ്ട് 450 കിലോ കലോറിയാണ് ശരീരത്തിലേക്കെത്തുന്നത്.

ബട്ടര്‍ ചിക്കന്‍

ബട്ടര്‍ ചിക്കന്‍

പ്രശസ്തമായ വടക്കേ ഇന്ത്യന്‍ ഭക്ഷണമാണ് ബട്ടര്‍ ചിക്കന്‍.. എല്ലാം ഇന്ത്യന്‍ ഭക്ഷണശാലകളിലും കിട്ടുന്ന ഈ വിഭവം ഉണ്ടാക്കുന്നത് കോഴിയിറച്ചിയും കശുവണ്ടിപ്പരിപ്പില്‍ നിന്നും ബദാമില്‍ നിന്നും തക്കാളിയില്‍ നിന്നുമൊക്കെയുണ്ടാക്കുന്ന സോസുകളും വെണ്ണയും ചേര്‍ത്താണ്.

ഒരു പാത്രം ബട്ടര്‍ ചിക്കനില്‍ ഏതാണ്ട് 490 കിലോ കലോറി അടങ്ങിയിട്ടുണ്ട്.

ഫലൂദ

ഫലൂദ

ഫലൂദ എന്ന മധുമേറിയ ശീതളപാനീയം പലര്‍ക്കും ഏറെ ഇഷ്ടമായിരിക്കും. വിവിധതരത്തിലുള്ള പഴങ്ങള്‍ റോസ് സിറപ്പും സേമിയയും ജെല്ലികളും മറ്റും ചേര്‍ത്ത് പാലിലും വെള്ളത്തിലും ഐസ്ക്രീമിലുമൊക്കെ ഫലൂദ ഉണ്ടാക്കാറുണ്ട്. ഒരു വലിയ ഗ്ലാസ് ഫലൂദയില്‍ ഏകദേശം 300 കിലോ കലോറിയുണ്ടത്രേ.

പനീര്‍ ബുര്‍ജി

പനീര്‍ ബുര്‍ജി

ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം പ്രാതലിനും രാത്രിയിലും പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റിയ ഒരു വിഭവമാണ് പനീര്‍ ബുര്‍ജി. ഒരു ഇടത്തരം കപ്പ് ബുര്‍ജിയില്‍ ഏതാണ്ട് 412 കിലോ കലോറി അടങ്ങിയിട്ടുണ്ടാകും.

പാവ് ബാജി

പാവ് ബാജി

ഒരു മറാത്തി ഫാസ്റ്റ് ഫുഡ് വിഭവമാണ് പാവ് ബാജി.മല്ലിയിലയും സവാളയും ചെറുനാരങ്ങ കഷ്ണവും ചേര്‍ത്ത കട്ടിയുള്ള ഉരുളക്കിഴങ്ങ് കറിയും വെണ്ണ ചേര്‍ത്ത ബണ്ണുമാണ് പാവ് ബാജിയിലുള്ളത്. ഒരു പാത്രം പാവ് ബാജിയില്‍ ഏകദേശം 600 കിലോ കലോറി അടങ്ങിയിട്ടുണ്ട്.

X
Desktop Bottom Promotion