Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ആരോഗ്യത്തിന് നിറമുള്ള ഭക്ഷണം
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പരമാവധി ലഭിച്ച് ആരോഗ്യത്തോടിരിക്കാന്‍ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ? ഉത്തരം വളരെ ലളിതമാണ്. ആഹാരക്രമത്തില്‍ വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
രോഗങ്ങളെ പ്രതിരോധിച്ച് ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ വിവിധ നിറത്തിലുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങി കൊള്ളുക. നിറമുള്ള ഭക്ഷ്യ വസ്തുക്കളില്‍ കരോട്ടിനോയിഡ്സ് എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണങ്ങളല്ല മറിച്ച് പ്രകൃതിദത്ത നിറമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. ഇനി മുതല്‍ പച്ചക്കറികള്‍ വാങ്ങുമ്പോള്‍ പച്ച ഇലകള്‍ക്ക് പുറമെ വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍ കൂടി തിരഞ്ഞെടുക്കുക. ഓരോ നിറത്തിനും നിരവധി ഗുണങ്ങള്‍ ഉണ്ട്.

നാരങ്ങ
ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ സിയുടെ 100 ശതമാനവും നാരങ്ങയിലടങ്ങിയിട്ടുണ്ട്. നാരങ്ങ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തും. അതേസമയം തന്നെ പല്ലിനും എല്ലിനും ബലം നല്‍കുകയും ചെയ്യും. നാരങ്ങയിലടങ്ങിയിട്ടുള്ള സിട്രസ് ഫ്ളേവൊനോയിഡ്സ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. പ്രതിജ്വലന ഗുണങ്ങള്‍ പ്രകടമാക്കുകയും ചെയ്യും

ഗ്രീന്‍പീസ്
വിവിധ ധാതുക്കളും സിങ്ക്, ഇരുമ്പ് പോലുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഗ്രീന്‍പീസ് ആരോഗ്യത്തിന് നല്ലതാണ് .

മുട്ടയുടെ മഞ്ഞക്കരു
കോളിന് പോലെ കിട്ടാന്‍ വിഷമമുള്ള അവശ്യപോഷകങ്ങള്‍ മുട്ടയുടെ മഞ്ഞകരുവില്‍ അടങ്ങിയിട്ടുണ്ട്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ കോളിന് സഹായിക്കും. തിമിരവും പേശിളുടെ നാശവും തടയാന്‍ സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകളും ഇതിലടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പറയുന്നതിനാല്‍ മുട്ടയുടെ മഞ്ഞക്കരു നമ്മളിലേറെ പേരും ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

കറുത്ത ബീന്‍സ്
ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള കറുത്ത ബീന്‍സില്‍ നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും ഉണ്ട്. ഇവയെല്ലാം കൂടുതല്‍ നേരം വയറ് നിറഞ്ഞിരിക്കുകയാണന്ന തോന്നല്‍ നിലനിര്‍ത്തുകയും അതേസമയം തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കറുത്ത് ബീന്‍സില്‍ ഉയയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍
ചുവന്ന ആപ്പിള്‍ ആന്റിഓക്സിഡന്റുകളുടെ നല്ല സ്രോതസ്സാണ്. നേരത്തെ പ്രായമാകുന്നതിനും വിവിധ അസുഖങ്ങള്‍ വരുന്നതിനും കാരണമാകുന്ന നശീകരണ പദാര്‍ത്ഥങ്ങളുടെ ഉത്പാദനം ഈ ആന്റി ഓക്സിഡന്റുകള്‍ തടയും. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫിനോള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. കൂടാതെ ഹൃദ്രാഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയ്ക്കും.

അവക്കാഡോ
ഈ പഴത്തില്‍ ഗ്ലൂട്ടതിയോണ് എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ഹൃദ്രോഗങ്ങളും അര്‍ബുദങ്ങളും വരുന്നത് തടയുകയും ചെയ്യും.
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന ആന്റിഓക്സിഡന്റായ വിറ്റാമിന്‍- ഇ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏകപൂരിത കൊഴുപ്പുകള്‍ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

ആപ്രികോട്സ്
cപൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി ബീറ്റ-കരോട്ടീന്‍, ലൈകോഫീന്‍ എന്നിവ അടങ്ങിയിട്ടുള്ള ആപ്രികോട്സ് അഥവ ശീമബദാംപഴം കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും .

ബദാം
സാലഡായിട്ടും സ്നാക്സ് ആയിട്ടും ബദാം കഴിക്കാം. ഏക പൂരിത കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ അവശ്യ ധാതുക്കള്‍ എന്നിവ നല്കുന്ന ബദാം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പുറമെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

റാസ്ബെറി
ഇരുണ്ട പിങ്ക് നിറത്തിലുള്ള ഈ പഴത്തില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന എല്ലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ നിറയെ നാരുകളും ഉണ്ട്. ഇത് ഉയര്‍ന്ന കൊളസ്ട്രോളും വിവിധ തരം ഹൃദ്രോഗങ്ങളും തടയാന്‍ സഹായിക്കും

മാതള നാരങ്ങ
ഉണര്‍വ് നല്കുന്ന കടുംചുവപ്പ് നിറമാണ് മാതള നാരങ്ങയ്ക്കുള്ളത്. മസ്തിഷ്കത്തിന്റെ ആരോഗ്യം കൂട്ടാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ല മസ്തിഷ്കം എന്നാല്‍ നല്ല ആരോഗ്യമെന്നാണര്ത്ഥം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ചോളം
എല്ലാവര്ക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ് മഞ്ഞനിറമുള്ള ചോളം. പ്രത്യേകിച്ച് വര്‍ഷകാലത്ത്. ആന്റിഓക്സിഡന്റുകള്‍, പോഷകങ്ങള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ചോളം വളരെ കുറച്ച് കലോറി മാത്രമാണ് നല്‍കുന്നത്.

ബ്രൊക്കോളി
പച്ച നിറമുള്ള ബ്രൊക്കോളിയില്‍ വിറ്റാമിന്‍ കെയും വിറ്റാമിന്‍ സിയുമാണ് അടങ്ങിയിരിക്കുന്നത്. ഈ രണ്ട് അവശ്യ പോഷകങ്ങളും പല്ലിനും എല്ലിനും ബലം നല്കുന്നവയാണ്. വിവിധ തരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

ചണം
തവിട്ട് നിറമുള്ള ഈ ചെറിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സ്രോതസ്സാണ്. ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടഞ്ഞ് വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഇവ സഹായിക്കും. സ്തനാര്‍ബുദ സാധ്യതയും ഇവ കുറയ്ക്കും.

മത്തങ്ങ
മത്തങ്ങയുടെ ഓറഞ്ച് നിറം നല്കുന്ന സൂചന ഇവയില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഹൃദ്രോഗങ്ങള്‍ വരുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും. കലോറി കുറഞ്ഞ മത്തങ്ങയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും വിറ്റാമിന്‍ എയും ഉണ്ട്.

ബ്ലൂബെറി
നീലനിറമുള്ള ബ്ലൂബെറി ആന്റിഓക്സിഡന്റുകളും നാരുകളും നിറഞ്ഞതാണ്. ഓര്‍മ്മക്കുറവ് തടഞ്ഞ് മസ്തിഷ്കത്തെ ആരോഗ്യത്തോടും ഊര്‍ജ്ജത്തോടും ഇരിക്കാന്‍ സ്ഥിരമായി ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. പൊണ്ണത്തടി തടയുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇവ സഹായിക്കും. ധമനികള്‍ കട്ടി വയ്ക്കുന്നത് തടയാനും ബ്ലൂബെറി നല്ലതാണ്.

കാരറ്റ്
കരോട്ടീന്റെ ഏറ്റവും നല്ല ഉറവിടമാണ് ഓറഞ്ച് നിറമുള്ള കാരറ്റുകള്‍. ഇവ അര്‍ബുദം വരുന്നത് തടയുകയും പേശികളുടെ ക്ഷയത്തെ പ്രതിരോധിക്കുകയും ചെയ്യും. നിശാന്ധത കുറയ്ക്കാന്‍ സഹായിക്കുന്ന കാരറ്റ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

കിവി
വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കവിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കോശത്തിന്റെ നാശവും പേശീകളുടെ ക്ഷയവും തടയാന്‍ സഹായിക്കും.

തക്കാളി
ആന്റി ഓക്സിഡന്റായ ലൈകോഫീന്റെ ഉറവിടമാണ് ചുവന്ന നിറമുള്ള തക്കാളികള്‍. മൂത്രാശയം, വയര്‍,കുടല് എന്നിവയ്ക്കുണ്ടാകുന്ന അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.

മധുര കിഴങ്ങ്
ബീറ്റ-കരോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുള്ള മധുര കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് കോശത്തിന് നാശം സംഭവിക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും.



Click it and Unblock the Notifications











