Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സസ്യാഹാര ഗുണങ്ങള്‍ അറിയൂ
ഒക്ടോബര്‍ ഒന്ന് വേള്‍ഡ് വെജിറ്റേറിയന്‍ ഡേ ആയി ആഘോഷിക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് അറിയുന്നത് നല്ലതല്ലേ.
കുടല്, ലംഗ്സ് ക്യാന്‍സറുകള്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് സസ്യാഹാരം കഴിയ്ക്കുന്നത്. ഇതിലെ നാരുകള്‍ ഇത്തരം രോഗങ്ങള്‍ വരുന്നതു തടയും.

ടൈപ്പ് 2 ഡയബെറ്റിസ് തടയാനുള്ളൊരു മാര്‍ഗമാണ് സസ്യാഹാരം. ഇവയിലെ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും തന്നെ കാരണം.
മാംസാഹാരം പൊതുവെ കൊഴുപ്പു നിറഞ്ഞതാണ്. ഇത് ശരീരം തടിക്കാനും അസുഖങ്ങളുണ്ടാക്കാനും സാധ്യത കൂട്ടും. ഇക്കാരണത്താല്‍ വെജിറ്റേറിയന്‍ ഭക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല, മൃഗങ്ങളില്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍ വഴി അസുഖം വരാനുള്ള സാധ്യത കുറയുകയും ചെയ്യും.
മാംസത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പേടി കാരണം ഇവയിലുടെ ശരീരത്തില്‍ സ്ട്രെസ് ഹോര്‍മോണ്‍, സ്റ്റിറോയ്ഡുകള്‍ എന്നിവ ഉല്പാദിപ്പിക്കപ്പെടു്ന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് മനുഷ്യശരീരത്തിലും എത്തുന്നു. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.
ബിപി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും സസ്യാഹാരം നല്ലതാണ്. കൊഴുപ്പും ഉപ്പും കുറയുന്നതു തന്നെ പ്രധാന കാരണം.
സസ്യാഹാരത്തിലാണ് കൂടുതല്‍ അമിനോ ആസിഡുകളുള്ളത്. അമിനോ ആസിഡുകള്‍ ആരോഗ്യമുള്ള ശരീരത്തിന് വളരെ പ്രധാനമാണ്.
ആന്റിഓക്സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് സസ്യാഹാരത്തിലാണ്. ഇത് ചര്‍മത്തിനും നല്ലതാണ്.
വെജിറ്റേറിയന്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ മസാലകള്‍, എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും കഴിയും. ഇതും ആരോഗ്യത്തിന് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
