Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വണ്ണം കുറയ്ക്കണോ, റാസ്ബെറി കഴിയ്ക്കൂ
പഴവര്ഗങ്ങളില് പെട്ട ഒന്നാണ് റാസ്ബെറി. ഇത് ഇന്ത്യയില്‍ അത്ര സാധാരണമായി ലഭിയ്ക്കുന്ന ഒന്നല്ലെങ്കിലും ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫലമാണ്.
തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം തന്നെയാണ് ഈ ഫലത്തിന് സ്വാഭാവികമായ ഒരു പ്രത്യേകതരം മണം നല്‍കുന്നതും.
കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നു. ഇതാണ് തടി കുറയാന്‍ സഹായിക്കുന്നതും.

റാസ്ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.
റാസ്ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി തന്നെയാണ്.
ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്ന ഫലം കൂടി റാസ്ബെറി നല്‍കുന്നുണ്ട്. ഇതിലെ ഇലാജിക് ആസിഡ് കോശങ്ങളെയും കരളിനെയും സംരക്ഷിക്കുന്നു. നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്താനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും റാസ്ബെറി സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് ഇത്. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉല്പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.
ലിവറിലെ ഫാറ്റ് വലിച്ചെടുക്കാനും ഇതുവഴി ലിവര്‍ ക്യാന്‍സറും ലിവര്‍ പ്രശ്നങ്ങളും ഒഴിവാക്കാനും റാസ്ബെറി സഹായിക്കുന്നുണ്ട്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും റാസ്ബെറി വളരെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ചര്‍മത്തിന് മുറുക്കവും തിളക്കവും നല്കുന്നു. കെറ്റോണ്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുന്നു. ഇത് പ്രായക്കുറവ് തോന്നിക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
