Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പാല് കുടിച്ചാല്‍ തടിയ്ക്കുമോ?
പാല് സമീകൃതാഹാരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ പാലിനെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്.
പാല് തടി കൂട്ടുമെന്നു കരുതി ഇത് കുടിയ്ക്കാതിരിക്കുന്നവരുണ്ട്. എന്നാല്‍ പാല് കുടിയ്ക്കുന്നത് തടിപ്പിക്കുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. തടിക്കുമെന്നു കരുതി പാല് ഉപേക്ഷിക്കുവരുണ്ടെങ്കില് ഇവര്‍ക്കു ചെയ്യാവുന്ന ഒന്നുണ്ട്, കൊഴുപ്പു കളഞ്ഞ പാല് കുടിയ്ക്കാം.

പാല് കുടിച്ചാല്‍ കിഡ്നി സ്റ്റോണ്‍ വരുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇതിലെ കാല്‍സ്യമാണ് ഇത്തരമൊരു ചിന്തയ്ക്ക് ആധാരം. ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭിക്കുന്നത് കിഡ്നി സ്റ്റോണ്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്നതാണ് വാസ്തവം. എല്ല്, പല്ല് തുടങ്ങിയവയ്ക്ക് ബലം നല്‍കുന്നതും കാല്‍സ്യമാണ്.
പാല് കഫക്കെട്ടു കൂട്ടുമെന്ന പൊതുധാരണയുമുണ്ട്. ഇതും ശരിയല്ല. പാല് കഫമുണ്ടാക്കുമെന്ന് ശാസ്ത്രീയപരീക്ഷണങ്ങള്‍ ഇതവരെ തെളിയിച്ചിട്ടില്ല.
പാല് ദഹിക്കാന്‍ പ്രയാസമാണെന്നും ദഹനക്കേടുണ്ടാകുമെന്നും കരുതുന്നവരുമുണ്ട്. ഇതിന്റെ പേരില്‍ പാല് മാത്രമല്ല, പാലുല്പന്നങ്ങള് വരെ ഉപേക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ പാല് ദഹിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ചീസ്, ബട്ടര്‍, തൈര് തുടങ്ങിയവ കഴിയ്ക്കാം. ഇവയൊരിക്കലും ദഹനക്കേട് വരുത്തില്ല.
പാല് പാസ്ച്വറൈസ് ചെയ്താണ് പായ്ക്കറ്റില്‍ ലഭിക്കുക. ഇങ്ങനെ പാസ്ച്വറൈസ് ചെയ്യുന്നതു വഴി പാലിലെ വൈറ്റമിനുകളും ധാതുക്കളും നശിക്കുമെന്ന് കരുതുന്നവരുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. പാലിലെ അപകടകാരികളായ ബാക്ടിരിയകളാണ് പാസ്ച്വറൈസേഷന്‍ വഴി നശിക്കുന്നത്. ഇതിലെ ഗുണങ്ങള്‍ ഇതുകൊണ്ട് നഷ്ടപ്പെടുന്നില്ല.
പാല് ആരോഗ്യത്തിന്, പ്രത്യേകിച്ച് വളരുന്ന കുട്ടികള്‍ക്ക് ആരോഗ്യദായകമാണെന്നു മനസിലായില്ലേ. പാല് കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ക്ക് തൈരും കഴിയ്ക്കാം. പാലുല്പന്നങ്ങള് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
