Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുളപ്പിച്ച ധാന്യങ്ങളുടെ ഗുണമറിയൂ
മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യഗുണം നല്കുന്നവയാണ്. ഇത് സാലഡായോ മറ്റു ഭക്ഷണങ്ങളുടെ കൂട്ടത്തിലോ അല്ലെങ്കില്‍ വേവിച്ചോ കഴിയ്ക്കാം. മുളപ്പിച്ച ധാന്യങ്ങള്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ അറിയൂ.
മുളപ്പിച്ച ധാന്യങ്ങളില്‍ ധാരാളം എന്‍സൈമുകളുണ്ട്. ഇവ ശരിയായ ശാരീരിക പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യവുമാണ്. ശരീരത്തിന് ഇവയില്‍ നിന്നും ആവശ്യമായ അളവില്‍ ഊര്‍ജം ലഭിയ്ക്കുന്നു.

വൈറ്റമിന്‍ ബി, സി, ബി1, ബി6, കെ, എ എന്നിവയുടെ കലറയാണ് മുളപ്പിച്ച ധാന്യങ്ങളെന്നു പറയാം. അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനും മുളപ്പിച്ച ധാന്യങ്ങള്‍ അത്യാവശ്യം തന്നെ. ഇവ ദഹിക്കുവാന്‍ എളുപ്പം. അഡിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയുമില്ല.
ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിയ്ക്കുന്നതിനും മുളപ്പിച്ച ധാന്യങ്ങള്‍ സഹായിക്കും. രക്തപ്രവാരം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ എല്ലാ വിധത്തിലുമുള്ള ആരോഗ്യത്തെ ഇത് സഹായിക്കുക തന്നെ ചെയ്യും.
പയര്‍ വര്‍ഗങ്ങളാണ് പ്രധാനമായും മുളപ്പിച്ച് ഉപയോഗിക്കുക. ചെറുപയറാണ് ഇതില്‍ തന്നെ പ്രധാനം. ഇവ പച്ചയ്്ക്കു കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
