Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചപ്പാത്തിയോ ചോറോ, തീരുമാനിക്കൂ
ചോറിന്റെ സ്ഥാനം അതിവേഗം ചപ്പാത്തി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചോറു വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നവര്‍ പോലും അസുഖങ്ങളെ ഭയന്ന് ഒരു നേരമെങ്കിലും ചപ്പാത്തിയിലേക്കു തിരിയുന്നു.
സൗന്ദര്യത്തെ പറ്റി ശ്രദ്ധയുള്ളവരാകട്ടെ, തടി കൂടുമെന്നു ഭയന്നും ചപ്പാത്തി കഴിയ്ക്കുന്നു. ചപ്പാത്തിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഗുണം തടി കുറയ്ക്കുമെന്നുള്ളതാണെങ്കിലും ഇതിനേക്കാളേറെ ആരോഗ്യവശങ്ങളും ചപ്പാത്തിയ്ക്കുണ്ട്.

ചപ്പാത്തിയുണ്ടാക്കുന്നത് ഗോതമ്പു പൊടി കൊണ്ടാണെന്നതിനാല്‍ നാരുകള്‍ ധാരാളം ഇതുവഴി ശരീരത്തിലെത്തും. കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇതുകൊണ്ടു തന്നെ ചപ്പാത്തി നല്ലതു തന്നെ. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം ലഭിക്കാനും വളരെ എളുപ്പം.
മാവു കുഴച്ച് ഉടനടി ഉണ്ടാക്കുന്ന ഭക്ഷണമെന്നതു കൊണ്ടു തന്നെ പഴയ ഭക്ഷണമെന്ന ഭയം വേണ്ട. മറ്റു കൃത്രിമ വസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നില്ല. മാത്രമല്ല, എണ്ണയില്ലാതെ ചുട്ടെടുക്കാമെന്നതും മറ്റൊരു ഗുണം. ഇത് കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു വസ്തുത.
ഗോതമ്പുപൊടിയില്‍ വൈറ്റമിന്‍ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഈ ഗുണങ്ങള്‍ ചപ്പാത്തിയിലൂടെ നമുക്കും ലഭിക്കും.
അരിയെ അപേക്ഷിച്ച് കൊഴുപ്പു കുറവായതു കൊണ്ട് ചപ്പാത്തി കഴിച്ചാല്‍ തടിയ്ക്കുമെന്നു ഭയക്കേണ്ട. എന്നാല്‍ ആരോഗ്യമുള്ള ശരീരം ലഭിക്കുകയും ചെയ്യും.
പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് ഭയക്കാതെ കഴിയ്ക്കാവുന്ന ഭക്ഷണം.
ആയുര്‍വേദ പ്രകാരവും ഗോതമ്പ് ശരീരത്തിന് ചേര്‍ന്നൊരു ഭക്ഷണമാണ്. വാത, പിത്ത, കഫ ദോഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന നല്ലൊരു ഭക്ഷണം. ശരീരത്തിന്റെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഗോതമ്പിനു കഴിയും.
ഗോതമ്പിലെ സെലേനിയം, നാരുകള്‍, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും സഹായിക്കും.
ഒരു നേരം ചപ്പാത്തിയിലേക്കു തിരിയാന്‍ ഇത്രയും കാര്യങ്ങള്‍ ധാരാളം പോരേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
