Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഫിഗ് കഴിച്ചാല്‍ പ്രമേഹം തടയാം
ഫിഗ് എന്ന ഒരിനം പഴവര്ഗമുണ്ട്. ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കണ്ടുവരുന്ന ഒരു പഴവര്‍ഗമാണിത്. വിദേശരാജ്യങ്ങളിലും ഇത് ലഭിക്കും. കൂടുതലും ഉണങ്ങിയ രൂപത്തിലുള്ള ഈ പഴവര്‍ഗം നല്ല മധുരമുള്ള ഒന്നു കൂടിയാണ്.
നാരുകള്‍ ധാരാളമുള്ള ഫലമാണിത്. ഇതുകൊണ്ടു തന്നെ ധാരാളം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.
ബിപി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിത്. ബിപിയുള്ളവരോട് പൊട്ടാസ്യം കഴിയ്ക്കാന്‍ പറയാറുണ്ട്. ഫിഗില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ധാരാളം നാരുകള്‍ അടങ്ങിയതു കൊണ്ട് തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് പറ്റിയ ഭക്ഷണമാണ് ഇതെന്നു പറയാം. ഇതിലെ നാരുകള്‍ ദഹനം പതുക്കെയാക്കുന്നു. ഇത് വിശപ്പും ഇതുവഴി കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.
മെനോപോസി്ന ശേഷം സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ദിവസവും ഫിഗ് കഴിയ്ക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.
ലൈംഗികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഫിഗ് വളരെ നല്ലതാണ്. ഇത് സെക്സ് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കാന് സഹായിക്കുന്നു.
പൊട്ടാസ്യത്തിനു പുറമെ കാല്‍സ്യം, മിനറലുകള്‍ എന്നിവയും ഫിഗില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ വളര്‍ച്ചയ്ക്കും ഉറപ്പിനും സഹായിക്കും.
ഫിഗ് ശരീരത്തില്‍ ട്രൈ ഗ്ലിസറൈഡ് തോത് കുറയ്ക്കും. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ഇത്തരം ട്രൈഗ്ലിസറൈഡുകളാണ്. ഇത് അമിതവണ്ണത്തിനും ഹൃദയപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
ഡയബെറ്റിക്സ് നിയന്ത്രിയ്ക്കുന്നതിനും ഫിഗ് നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് മധുരം ഭയക്കാതെ കഴിയ്ക്കാനുള്ള ഒരു വഴിയാണ് ഫിഗ്. ഇത് നല്ല മധുരമുള്ള പഴമാണ്. എന്നാല്‍ ആന്റി ഡയബെറ്റിക് ഗുണമുള്ളതു കൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. മധുരക്കൊതിയ്ക്കു മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നര്‍ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
