Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
ഗ്രാമ്പു സാധാരണ മസാലയായാണ് ഉപയോഗിക്കാറ്. ആഹാര സാധനങ്ങള്‍ക്ക് രുചി നല്‍കാനുള്ള ഒരു വസ്തു. ഇതിന്റെ മണവും പ്രത്യേക സ്വാദുമാണ് ഈ ഗുണം നല്‍കുന്നത്
എന്നാല്‍ ഗ്രാമ്പൂ കേവലം മസാലയായി മാത്രം കാണേണ്ടതില്ല. ആയുര്‍വേദ തത്വങ്ങളനുസരിച്ച് ഇത് നല്ലൊരു മരുന്നു കൂടിയാണ്. കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്നങ്ങളൊഴിവാക്കാന്‍ പറ്റിയ നല്ലൊരു വഴി.
ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിയൂ.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
ഇത് നല്ലൊന്നാന്തരം ആന്റിസെപ്റ്റിക് ആണ്. പൊള്ളിയതിനും മുറിവുകള്‍ക്കും പറ്റിയ നല്ലൊരു മരുന്ന്. ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ ഇത് പ്രവര്‍ത്തിയ്ക്കും.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
നല്ലൊരു മൗത്ത്ഫ്രഷ്നര്‍ കൂടിയാണിത്. ഇത് വായിലിട്ടു ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. തൊണ്ടവേദനയുണ്ടെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ട് ചവച്ചു നോക്കൂ.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
സന്ധിവേദനയ്ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത്. ഇത് കഴിയ്ക്കുകയോ അരച്ചിടുകയോ ചെയ്താല്‍ സന്ധിവേദന കുറയും.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
ദഹനക്കേടിനും ഗ്രാമ്പൂ നല്ലൊരു മരുന്നാണ്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഗ്രാമ്പൂ നല്ലൊരു പരിഹാരം തന്നെ. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
സൗന്ദര്യത്തിനും ഗ്രാമ്പൂ ഗുണം ചെയ്യും. പ്രായക്കൂടുതല്‍ തോന്നുന്നത് തടയാന്‍ ഇതിലെ ആന്തോസയാനിന്, ക്വര്സെറ്റിന് തുടങ്ങിയവയ്ക്കാകും. ഫ്രീ റാഡിക്കല്‍സ് ശരീരത്തില്‍ രൂപാന്തരപ്പെടുന്നത് തടഞ്ഞാണ് ഈ ഗുണം ഇവ നല്‍കുന്നത്.

ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഗ്രാമ്പൂ. ലൈ്ംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമ്പൂ കഴിയ്ക്കുന്നത് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
