Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
തൊണ്ടവേദനയുള്ളപ്പോള്‍ ഇവ ഒഴിവാക്കൂ
തൊണ്ടയിലെ അണുബാധയും തുടര്‍ന്നുണ്ടാകുന്ന തൊണ്ടവേദനയും എപ്പോഴും ആര്‍ക്കും വരാവുന്ന അസുഖങ്ങളാണ. ഇതിന് വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പനി, ചുമ പോലുള്ള രോഗങ്ങള്‍ പോലും ഈ അണുബാധ വരുത്തി വയ്ക്കും.
ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ടു തന്നെയാണ് തൊണ്ടവേദയുടെ എറ്റവും വലിയ പ്രശ്നം. തൊണ്ടവേദന അധികമാകുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പോലും പ്രയാസമനുഭവപ്പെടും.
ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുകയെന്നതാണ് ഈ രോഗത്തിനുള്ള ഏറ്റവും ഉത്തമമായ മരുന്നെന്നു പറയാം. ചൂടുവെള്ളം, ഹെര്‍ബല്‍ ടീ, സൂപ്പ് എന്നിവ കുടിയ്ക്കുന്നതും ഗുണം ചെയ്യും.
എന്നാല്‍ തൊണ്ടവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവ തൊണ്ടവേദന കൂട്ടുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

പുളിയുള്ള ഭക്ഷണങ്ങള്‍ തൊണ്ടയില്‍ അണുബാധയുള്ളപ്പോള്‍ ഒഴിവാക്കേണ്ടവയാണ്. പുളിയുള്ള ഫലവര്‍ഗങ്ങളും ഈ ലിസ്റ്റില്‍ പെടുന്നവ തന്നെ.

എരിവുള്ള ഭക്ഷണങ്ങളും മസാലകളും തൊണ്ടവേദനയുള്ളപ്പോള്‍ കഴിവതും ഒഴിവാക്കുക. ഇവ തൊണ്ടവേദന മാത്രമല്ല, ചുമ, കഫക്കെട്ട് എന്നിവയും വരുത്തി വയ്ക്കും. അണുബാധ മാറാനും സമയമെടുക്കും.

പാലും പാലുല്പന്നങ്ങളും തൊണ്ടവേദനയുള്ളപ്പോള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ അണുബാധ മാറാന്‍ ബുദ്ധിമുട്ടുണ്ടാക്കും. കഫക്കെട്ട് പോലുള്ള രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

ഡ്രൈ ഫുഡും ഇത്തരം അസുഖസമയത്ത് ഒഴിവാക്കേണ്ടതു തന്നെ. നട്സ്, ബിസ്ക്കറ്റ്, വറുത്ത സാധനങ്ങള്‍ എന്നിവ തൊണ്ടവേദന കൂട്ടുകയേയുള്ളൂ.

രു കപ്പു കാപ്പി തൊണ്ടവേദനയുള്ളപ്പോള്‍ ആശ്വാസം നല്‍കിയേക്കാം. എന്നാല്‍ താല്‍ക്കാലികമായി മാത്രം. കഫീന്‍ തൊണ്ടവേദന വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ കുരുമുളകു കാപ്പി, ഹെര്‍ബല്‍ ടീ തുടങ്ങിയവ നല്ലതാണ്.

മദ്യവും തൊണ്ടവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇതും രോഗശമനം പതുക്കെയാക്കും.

ഐസ്ക്രീം, തണുത്ത ജ്യൂസ് എന്നിവ തൊണ്ടയില്‍ അണുബാധയുള്ള സമയത്ത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇത് വേദന കൂട്ടാനേ ഇട വരുത്തൂ.



Click it and Unblock the Notifications
