Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗ്രില്‍ ചെയ്യാവുന്ന ഭക്ഷണസാധനങ്ങള്‍
ഭക്ഷണം വറുത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ തിരിച്ചിറിവു കാരണം പലരും ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഭക്ഷണസാധനങ്ങള്‍ ഗ്രില്‍ ചെയ്യുകയെന്നത്.
എന്നാല്‍ എല്ലാതരം ഭക്ഷണങ്ങളും ഗ്രില്‍ ചെയ്തു കഴിയ്ക്കുന്നത് സ്വാദുണ്ടാക്കില്ല. ചില തരം ഭക്ഷണങ്ങളുണ്ട്, ഗ്രില്‍ ചെയ്തു കഴിയ്ക്കുമ്പോള്‍ സ്വാദുണ്ടാവുന്നത്. ഇത്തരം ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

ഗ്രില്‍ ചെയ്യാവുന്ന ഭക്ഷണസാധനങ്ങള്‍
പനീര്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണമാണ്. രുചികരമായ പനീര്‍ ടിക്ക ഗ്രില്‍ ചെയ്തുണ്ടാക്കാം. പനീര്‍ ക്യൂബുകളില്‍ ടിക്കയ്ക്കാവശ്യമായ മസാലകള്‍ പുരട്ടി ഗ്രില്‍ ചെയ്തെടുത്താല്‍ രുചികരമായ വിഭവം തയ്യാറായി.

ചിക്കന്‍
ചിക്കന്‍ പ്രേമികള്‍ക്ക് ആരോഗ്യകരമായി ചിക്കന്‍ പാചകം ചെയ്യാനുള്ള വഴിയാണ് ചിക്കന്‍ ഗ്രില്‍ ചെയ്ത് കഴിയ്ക്കുന്നത്. സ്വാദിനും കുറവുണ്ടാകില്ല.

മീന്‍
മീനും ഇതുപോലെ ഗ്രില്‍ ചെയ്തു കഴിയ്ക്കാം. മീന്‍ വറുക്കുന്നതിന് പകരമാണിത്. മീനിന് ആരോഗ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത് വറുത്താല്‍ ഈ ഗുണം പോവുകയാണ് ചെയ്യുക.

മഷ്റൂം
മഷ്റൂം ഇതുപോലെ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഒരു ഭക്ഷണസാധനമാണ്. ഇതില്‍ ആവശ്യമുള്ള മസാലകള്‍ പുരട്ടി 5 മിനിറ്റ് നേരം ഗ്രില്‍ ചെയ്താല്‍ മതിയാകും.

ക്യാപ്സിക്കം
ക്യാപ്സിക്കവും ഇതുപോലെ ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണസാധനം തന്നെയാണ.് ഇത് കുറഞ്ഞ ചൂടില്‍ കൂടുതല്‍ സമയം ഗ്രില്‍ ചെയ്യേണ്ടി വരും.

ചെമ്മീന്‍
വറുത്ത ചെമ്മീന്‍ പ്രിയമേറും. എന്നാല്‍ ആരോഗ്യത്തിന് വലിയ ഗുണമൊന്നും ചെയ്യില്ല. ചെമ്മീന്‍ മസാലകളെല്ലാം പുരട്ടി ഗ്രില്‍ ചെയ്യാന്‍ സാധിക്കും.

സവാള
സവാളയും ഇങ്ങനെ ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണം തന്നെയാണ്. ഇതില്‍ അല്പം വിനെഗര്‍ പുരട്ടി ഗ്രില്‍ ചെയ്താല്‍ സ്വാദേറും. ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന സവാള ഈ രീതിയില്‍ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങും ഗ്രില്‍ ചെയ്യാന്‍ സാധിക്കുന്ന ഭക്ഷണസാധനം തന്നെയാണ്. ഉരുളക്കിഴങ്ങ് വറുക്കുന്നതിന് പകരം അല്പം കുരുമുളുകപൊടി, ഉപ്പ് എന്നിവയെല്ലാം പുരട്ടി ഗ്രില്‍ ചെയ്തു നോക്കൂ. സ്വാദേറും.

വഴുതനങ്ങ
വഴുതനങ്ങയും ഗ്രില്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണം തന്നെ. ഇതിന്റെ ഉള്‍ഭാഗം നീക്കി മസാലകള്‍ നിറച്ച് ഗ്രില്് ചെയ്താല്‍ സ്വാദേറും. അല്ലെങ്കില്‍ കഷ്ണങ്ങളായി മുറിച്ച് മസാല പുരട്ടി ഗ്രില്‍ ചെയ്യുകയുമാകാം.

തക്കാളി
തക്കാളിയും ഗ്രില്‍ ചെയ്യാന്‍ പറ്റിയൊരു ഭക്ഷണസാധനമാണ്. തക്കാളി മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്രില്‍ ചെയ്ത് ഇതിന്റെ കൂടെ അലങ്കരിക്കുവാന്‍ നല്ലതാണ.്



Click it and Unblock the Notifications
