Latest Updates
-
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ
വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
വയറാണ് പലരുടേയും പ്രശ്നം. പ്രത്യേകിച്ച് പ്രസവിച്ച സ്ത്രീകളുടെ. വയര്‍ അഭംഗിയാണെന്നു മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും സാധിക്കില്ല.
വയര്‍ കുറയാന്‍ വ്യായാമവും ബെല്റ്റുമൊക്കെയാണ് പലര്‍ക്കും അറിയാവുന്ന വഴികള്‍. ഭക്ഷണം കുറയ്ക്കുകയെന്ന മാര്‍ഗവും അറിയാമായിരിക്കും.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ വയറ്റിലെ കൊഴുപ്പു മാറ്റുമെന്നറിയാമോ. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. പിന്നെ വയര്‍ കുറയ്ക്കാന്‍ വേണ്ട ഒന്നു രണ്ടു മറ്റു കാര്യങ്ങളും.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
കറുത്ത നിറത്തില്‍ ഉണങ്ങിയ പയര്‍ ലഭിയ്ക്കും. ബ്ലാക് ബീന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. വയറ്റില്‍ കൊഴുപ്പടിയുന്നത് തടയാന്‍ ഇതിലെ ഫ്ളേവനോയ്ഡുകള്‍ക്ക് കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പെയര്‍. ഇതില്‍ കലോറി കുറവാണ്. നാരുകള്‍ ധാരാളമുണ്ടുതാനും. ഇതിലെ കാറ്റീന്സ്, ഫ്ളേവനോയ്ഡുകള്‍ എന്നിവ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാന്‍ സഹായിക്കും.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ചോളം വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. പോപ്കോണാണെങ്കിലും വയറ്റിലെ കൊഴുപ്പു കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇത് തവിടു കളയാത്ത ധാന്യത്തില്‍ പെടുന്നതു തന്നെ കാരണം.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങ് തടി കൂട്ടും, വയര്‍ കൂട്ടുമെന്നെല്ലാം പറഞ്ഞ് കഴിയ്ക്കാതിരിക്കുന്നവരുണ്ട്. ഇവര്‍ക്കും ഇത് ധൈര്യമായി കഴിയ്ക്കാം. തണുപ്പിച്ച ശേഷം. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു കഴിയ്ക്കുന്നത് കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും. കൊഴുപ്പിനെ അകറ്റുന്ന ഒരു ഒരു റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് തണുപ്പിക്കുമ്പോള്‍ ഇതില്‍ ഉണ്ടാകുന്നു.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
നിലക്കടല അഥവാ കപ്പലണ്ടിയും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ളത് ആരോഗ്യകരമായ കൊളസ്ട്രോളുമാണ്.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
സണ്‍ഫഌവര്‍ സീഡും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും. ഇത് സാലഡില്‍ ചേര്‍ത്തോ എണ്ണ ചേര്‍ക്കാതെ വറുത്തോ കഴിയ്ക്കാം.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ബ്ലാക് ടീ, ഗ്രീന്‍ ടീ ഇതെല്ലാം സുപരിചിതം. വൈറ്റ് ടീ എന്നൊരു തരവുമുണ്ട്. ഏതാണ്ട് വെള്ളനിറത്തിലുള്ള തേയില. ചൈനയിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. വയറ്റില്‍ കൊഴുപ്പടിയാതെ സൂക്ഷിക്കാന്‍ ഇതിന് കഴിയും.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ആപ്പിള്‍ സിഡെര്‍ വിനെഗറും വയറ്റിലെ കൊഴുപ്പു മാറ്റാന്‍ നല്ലതാണ്. ഇതില്‍ അസെറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ ആവശ്യമായ അപചയപ്രക്രിയ ത്വരിതപ്പെടുത്തുന്നു.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
സാഫഌവര്‍ എന്നൊരു പൂവുണ്ട്. ഇതില്‍ നിന്നുള്ള സാഫഌവര്‍ ഓയില്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications