Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വേദന മാറ്റും ഭക്ഷണങ്ങള്‍
ശരീരത്തിന് പല കാരണങ്ങളാലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് ചിലപ്പോള്‍ മുറിവോ ചതവോ അപകടങ്ങളോ കാരണമാകാം. അല്ലെങ്കില്‍ ചിലപ്പോള്‍ അസുഖം കാരണമാകാം.
വേദന കുറയ്ക്കാന്‍ പലരും ആശ്രയിക്കുക പെയിന്‍ കില്ലറുകളെയാണ്. എന്നാല്‍ ഈ രീതി അത്ര ആരോഗ്യകരമാണെന്നു പറയാനാവില്ല. കാരണം ഈ രീതി പലപ്പോഴും കൂടുതല്‍ അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുക.
ആരോഗ്യം നന്നാക്കാന്‍ മാത്രമല്ല, വേദന കുറയ്ക്കാനും ഭക്ഷണങ്ങളെ ആശ്രയിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ഇവ കഴിച്ചാല്‍ വേദന കുറയുകയും ചെയ്യും. ആരോഗ്യത്തിനും ദോഷമില്ല. ഇവയാകട്ടെ, ദിവസവും നാം വീട്ടില്‍ ഉപയോഗിക്കുന്നവയും.

വേദന മാറ്റും ഭക്ഷണങ്ങള്‍
ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ അസുഖങ്ങള്‍ക്കു മാത്രമല്ല, വേദന കുറയ്ക്കാനും സഹായിക്കും. ഇവയില്‍ വേദനസംഹാരികള്‍ക്ക് തുല്യമായ ഗുണങ്ങളുണ്ട്. ഇഞ്ചിയിട്ട ചായ കുടിയ്ക്കാം. പാചകത്തിന് മഞ്ഞള്‍പ്പൊടി ഉപയോഗിക്കാം. അല്ലെങ്കില്‍ പാലില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിയ്ക്കാം. വേദന ശമിക്കും.

വേദന മാറ്റും ഭക്ഷണങ്ങള്‍
ഡയറി ഉല്പന്നങ്ങളും വേദന കുറയ്ക്കാന്‍ സഹായിക്കുന്നവ തന്നെ. പാല്, തൈര്, നെയ്യ് എന്നിവയെല്ലാം ശരീരവേദന ശമിപ്പിക്കും. ഇവ ആരോഗ്യത്തിനും ഗുണകരമാണ്.

വേദന മാറ്റും ഭക്ഷണങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങളും വേദന കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണം തന്നെയാണ്. ഇവയിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ശരീരവേദയുള്ളപ്പോള് ഇവ കഴിയ്ക്കൂ. ആരോഗ്യവും നന്നാവും.

വേദന മാറ്റും ഭക്ഷണങ്ങള്‍
ഒലീവ് ഒായിലിനും വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിലെ പോളിഫിനോളുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ആരോഗ്യത്തിനും ഒലീവ് ഒായിലില്‍ പാചകം ചെയ്യുന്നത് നല്ലതു തന്നെ.

വേദന മാറ്റും ഭക്ഷണങ്ങള്‍
ചീര, ക്യാബേജ് തുടങ്ങിയ ഇലക്കറികളിലും വേദന മാറ്റുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

വേദന മാറ്റും ഭക്ഷണങ്ങള്‍
വേദന ശമിപ്പിക്കാനുള്ള നല്ലൊരു ഉപാധിയാണ് ചുവന്ന വൈന്‍ കുടിയ്ക്കുന്നത്. ഇതില്‍ വേദനസംഹാരികളുടെ ഗുണം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
