Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വെജിറ്റേറിയനെങ്കിലും പ്രോട്ടീന്‍ വേണ്ടേ?
മത്സ്യം,മാംസം എന്നിവയില്‍ നിന്നാണ് കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുകയെന്നു പറയും. എന്നാല്‍ പ്രോട്ടീന്‍ നല്ല ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. വെജിറ്റേറിയന്‍ പ്രേമികള്‍ക്ക് ഈ കുറവ് അറിയാതിരിക്കാന്‍ ധാരാളം വേറെ വഴികളുണ്ട്.
സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാക്കാനുള്ള മറ്റു ഭക്ഷണസാധങ്ങള്‍ ധാരാളമുണ്ട്. സോയ, പയര്‍ വര്‍ഗങ്ങള്‍, പാലുല്പന്നങ്ങള് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
മത്സ്യ, മാംസാദികള്‍ കഴിയ്ക്കാത്തവര്‍ ഇത്തരം ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനവുമാണ്. അല്ലെങ്കില്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ് തവിടു കളയാത്ത ധാന്യങ്ങള്‍. ബര്‍ലി, തവിടു കളയാത്ത അരി എന്നിവ പ്രോട്ടീനുകള്‍ കലര്‍ന്ന ഉത്തമ ആഹാരങ്ങളാണ്.

സോയയയും ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം തന്നെ. സോയ മില്‍ക്, സോയ ചങ്ക്സ്, സോയാ ബീന്സ്തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാകും. ടോഫു എന്ന വിഭവം സോയ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഒരു കപ്പ് ടോഫുവില്‍ 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ബദം, നിലക്കടല, വാള്‍നട്ട്, ഫഌക്സ് സീഡുകള്‍, മത്തങ്ങക്കുരു, എള്ള് എന്നിവയെല്ലാം പ്രോട്ടീന്‍ നല്കുന്ന നല്ലൊന്നാന്തരം വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പയര്‍ വര്‍ഗങ്ങളിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരോ കപ്പ് ധാന്യത്തിനും 15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന പയര്‍, ബീന്‍സ്, വന്‍പയര്‍ എന്നിവയെല്ലാം നല്ലൊന്നാന്തരം പ്രോട്ടീനുകള്‍ തന്നെ.

മുളപ്പിച്ച ധാന്യങ്ങള്‍ പ്രോട്ടീനുകളുടെ ഏറ്റവും നല്ല കലവറയാണെന്നു പറായം. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഇവ പച്ചയ്ക്കോ വേവിച്ചോ കഴിയ്ക്കാം. പച്ചയ്ക്ക് സാലഡുകളിലും മറ്റും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത.

പാല് ഉല്പന്നങ്ങളും പ്രോട്ടീന്‍ കലവറയാണ്. സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം. പാല് അസിഡിറ്റിയുണ്ടാക്കുന്നതായി ചിലര്‍ക്കെങ്കിലും അനുഭവപ്പെട്ടു കാണും. ഇത്തരക്കാര്‍ക്ക് തൈര് ഉപയോഗിക്കാം. വെണ്ണ, നെയ്യ് എന്നിവയിലും പ്രോട്ടീന്‍ അംശം വളരെ കൂടുതല്‍ തന്നെയാണ്.



Click it and Unblock the Notifications
