Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
യൗവനം നില നിര്‍ത്തും ഭക്ഷണങ്ങള്‍
ചെറുപ്പം നില നിര്‍ത്താന്‍ ചര്‍മസംരക്ഷണം മാത്രം പോര, നല്ല ഭക്ഷണവും വേണം. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ചര്‍മകാന്തിക്ക് ഏറ്റവും അത്യാവശ്യം തന്നെയാണ്.
'കണ്ടാല്‍ പ്രായം തോന്നുകയേ' ഇല്ലാത്ത ചര്‍മത്തിനു വേണ്ടി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങും മുന്‍പ്, കോസ്മെറ്റിക് സര്‍ജറികള്‍ നടത്തും മുന്‍പ് ചര്‍മത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്ന ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. ചര്‍മം മാത്രമല്ല, ആരോഗ്യവും നന്നാവും. സൗന്ദര്യവും നില നിര്‍ത്താം, അസുഖങ്ങളെ പടിക്കു പുറത്തു നിര്‍ത്തുകയുമാവാം.

നട്സ്
വൈറ്റമിനുകളും മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണമാണ് നട്സ്. ഇവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ അത്യാവശ്യവുമാണ്. ചര്‍മത്തിന് ചുറ്റും ഒരു സംരക്ഷണവലയം തീര്‍ക്കാന്‍ ഇവ വളരെ അത്യാവശ്യവുമാണ്. കശുവണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ബ്ലൂബെറി
ചര്‍മത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ ലഭ്യമാക്കാന്‍ ബെറികള്‍ക്കു കഴിയും. സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി, ആപ്പിള്‍, ആപ്രിക്കോട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിനുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിളക്കം നില നിര്‍ത്താനും ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്ത് ചെറുപ്പം നില നിര്‍ത്താനും ഇവയ്ക്കു സാധിയ്ക്കും.

ഇലക്കറി
ഇലക്കറികളും ചര്‍മത്തിന് നല്ലതു തന്നെ. ഇവ രക്തം വര്‍ദ്ധിക്കാന്‍ സഹായിക്കും. ഇലക്കറികളില്‍ ചര്‍മത്തിന് ആവശ്യമായ എല്ലാവിധ വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ അകറ്റാനും ഇതിന് സാധിക്കും.

മത്സ്യം
മുടിയ്ക്കും ചര്‍മത്തിനും ഒരുപോലെ ഗുണകരമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍. ഇവ മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്താന്‍ ഇവ വളരെ ഗുണകരമാണ്.

തവിട് കളയാത്ത ധാന്യങ്ങളും ചര്‍മത്തിന് വളരെ നല്ലതു തന്നെയാണ്. ഇവയില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല ചര്‍മത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും വളരെ നല്ലതു തന്നെയാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയും ചര്മത്തിളക്കത്തിന് വളരെ പ്രധാനം തന്നെ. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ ഇതിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും.

വെള്ളം
വെള്ളവും ചര്‍മത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ചര്‍മം വരളുന്നത് ചുളിവുകള്‍ വീഴാന്‍ ഇട വരുത്തും. ഇതുണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കേണ്ടത് വളരെ പ്രധാനം തന്നെയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
