Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഭക്ഷണം കഴിച്ചു സന്തോഷിക്കൂ
ഭക്ഷണം ആരോഗ്യത്തിനു മാത്രമല്ല, സന്തോഷിപ്പിക്കാനും കൂടിയുള്ളതാണെന്നറിയാമോ, ചില ഭക്ഷണങ്ങളുണ്ട്, നമ്മളെ സന്തോഷിപ്പിക്കുന്നവ. മൂഡോഫ് എന്നു തോന്നുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം.
സന്തോഷിപ്പിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ പ്രത്യേകമായി തെരഞ്ഞുപിടിച്ച് വാങ്ങേണ്ടതില്ല. ഇവ നാം ദിവസവും കഴിയ്ക്കുന്ന ഭക്ഷണക്രമത്തില്‍ തന്നെ ഉള്‍പ്പെടുന്നവയാണ്. പഴം, പാല്, നട്സ്, ചോക്കലേറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നവയാണ്.
സന്തോഷത്തിനും മാത്രമല്ല, ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയൂ, ഇനി ഭക്ഷണം കഴിച്ചും സന്തോഷിക്കാം. ഇവയില്‍ പലതും നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന തരം ഭക്ഷണങ്ങളാണെന്നതാണ് ഗുണം.

ചോക്കലേറ്റ് ഇതുപോലെ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് സന്തോഷമുണ്ടാക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നു.

പഴവും ഇതുപോലെ തന്നയാണ്. ഇത് നല്ല മൂഡിനു സഹായിക്കുന്ന ഏറ്റവും നല്ലൊരു ഭക്ഷണമാണ്. ഇതിലെ ട്രിപ്റ്റോഫാന്‍ തലച്ചോറ് കൂടുതല്‍ സെറോട്ടിന്‍ ഉല്പാദിപ്പിക്കാന് സഹായിക്കും, മൂഡു നന്നാക്കുന്ന ഒരു ഹോര്‍മോണാണിത്.

സമീകൃതാഹാരമെന്നതിനുപരി, പാലും ഇതുപോലെ സന്തോഷിപ്പിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ ട്രിപ്റ്റോഫാന്‍ സെറോട്ടിന്‍ ഉല്പാദിപ്പിക്കാന് സഹായിക്കും.

നട്സാണ് സന്തോഷിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം. ഇത് സ്ട്രെസ് അകറ്റാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ സ്ട്രെസ് മാറ്റുവാനും സഹായിക്കും.

ഉന്മേഷവും സന്തോഷവും തരുന്ന മറ്റൊരു പാനീയമാണ് കാപ്പി. ഇതിലെ കഫീനാണ് ഈ ഗുണമുണ്ടാക്കുന്നത്. എന്നാല്‍ കാപ്പി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യവും എപ്പോഴും ഓര്‍ത്തിരിക്കണം.



Click it and Unblock the Notifications
