Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
അലര്‍ജികള്‍ പലതരത്തിലുമുണ്ട്. ചില ഭക്ഷണങ്ങളും ചിലരില്‍ അലര്‍ജിയുണ്ടാക്കും. ശരീരത്തില്‍ പാടുകളായോ ശ്വസനപ്രശ്നമായോ ഛര്‍ദിയുടെ രൂപത്തിലോ അലര്‍ജിയുണ്ടാകാം.
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണമേതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കാറില്ല. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതുവെ അലര്‍ജിയുണ്ടാക്കുന്നവയാണ്.
ഇത്തരം ഭക്ഷണങ്ങള്‍ പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാക്കുക. ചിലര്‍ക്കിത് ഛര്ദിയുടേയും വയറിളക്കത്തിന്റെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുക. മറ്റു ചിലര്‍ക്കാവട്ടെ, ശരീരത്തില്‍ ചൊറിച്ചിലായും പാടുകളായും ഇവ പ്രത്യക്ഷപ്പെടും.
സമീകൃതാഹാരമായി കണക്കാക്കുന്ന പാല്, മുട്ട തുടങ്ങിയവ പോലും പലരിലും അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. പൊതുവായി അലര്‍ജിയുണ്ടാക്കുന്ന ചില ഭക്ഷണസാധനങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
നിലക്കടല പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ഇതുകാരണമുണ്ടാകുന്ന അലര്‍ജി വളരെ ഗുരുതരമായ ഒന്നല്ലെങ്കിലും കുട്ടികളില്‍ ഇത്തരം അലര്‍ജി മരണത്തിനു വരെ കാരണമായിട്ടുള്ള കേസുകളുമുണ്ട്.

സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ തുടങ്ങിയ കടല്‍വിഭവങ്ങള്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയിലങ്ങിയിരിക്കുന്ന അയൊഡിനാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്.

സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
മുട്ട കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. വളരുന്തോറും ഇത് തനിയെ മാറിക്കൊള്ളും. മുതിര്‍ന്നവരില്‍ സാധാരണയായി ഈ അലര്‍ജി കാണാറില്ല. മുട്ടയിലെ ആല്ബുമിനാണ് അലര്‍ജിക്ക് കാരണമാകുന്നത്. നല്ലപോലെ പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.

സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
പാലും ചിലരില്‍ അലര്‍ജിക്ക് കാരണമാകും. പാലു കൊണ്ടുണ്ടാകുന്ന അലര്‍ജി വ്യത്യാസമുള്ളതാണ്. പാലിലെ ലാക്ടോസ് എന്ന എന്‍സൈമാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുള്ളവര്‍ പാല് മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

സൂക്ഷിയ്ക്കൂ, ഇവ അലര്‍ജിയുണ്ടാക്കും
സോയ പാലും സോയാസോസും സോയയില്‍ നിന്നാണ് എടുക്കുന്നത്. നിലക്കടല പോലെ ചിലരില്‍ ഇതും അലര്‍ജിക്കു കാരണമായി കാണാറുണ്ട്.



Click it and Unblock the Notifications
