Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അഡിക്ഷന്, അഡിക്ഷന്
വേണ്ടെന്നു വച്ചാലും നമ്മെ കൊതി പിടിപ്പിയ്ക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നലുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍. ഫാസ്റ്റ്ഫുഡ്,, ഐസ്ക്രീം, കാപ്പി... ഇങ്ങനെ പോകുന്നു ഈ പട്ടിക.
ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് കേടാണെങ്കിലും സ്വാദറിഞ്ഞു കഴിഞ്ഞാല്‍ ഇവ മയക്കുമരുന്നും മദ്യവും പോലെയാണ്. വീണ്ടും വീണ്ടും കഴിയ്ക്കണമെന്ന തോന്നലുണ്ടാകും. എന്നാല്‍ ഇതു വരുത്തുന്ന ദോഷത്തെക്കുറിച്ച് അറിയാവുന്നതു കൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതയും മനസിലുണ്ടാകാം. അഡിക്ഷന് എന്നേ ഇത്തരം ഭക്ഷണപ്രേമത്തെ വിളിയ്ക്കാനാകൂ.
ഇത്തരം അഡിക്ഷന് വെറുതേ ഉണ്ടാകുന്നതല്ല. മിക്കവാറും ഭക്ഷണങ്ങളില്‍ നമ്മെ ഇതിന് അടിമയാക്കാനുള്ള ഏതെങ്കിലുമൊരു പ്രത്യേക പദാര്‍ത്ഥം ഉണ്ടാകും. ഇതാണ് നമ്മെ ഈ ഭക്ഷണത്തിനു കീഴ്പ്പെടുത്തുന്നത്.

അഡിക്ഷന്, അഡിക്ഷന്
ചോക്ലേറ്റ് പലര്‍ക്കും അഡിക്ഷനുണ്ടാക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതിലെ ചില ആര്ക്കലോയ്ഡുകളാണ് ഇതിന് കാരണം. ഇതിന് പുറമെ മധുരവും. ചിലതില്‍ കാപ്പിയുടെ അംശവുമുണ്ടാകും.

അഡിക്ഷന്, അഡിക്ഷന്
പലര്‍ക്കും കഴിച്ചാലും കഴിച്ചാലും മതി വരാത്ത ഭക്ഷണമാണ് ഐസ്ക്രീം. ഇതിലെ പഞ്ചസാരയും കൊഴുപ്പുമാണ് ഇത്തരം ആര്ത്തിയുണ്ടാക്കുന്നത്. കൊക്കൈന്‍ എന്ന മയക്കുമരുന്ന കഴിയ്ക്കുന്ന പ്രതീതിയാണ് ഐസ്ക്രീം തലച്ചോറിലുണ്ടാക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അഡിക്ഷന്, അഡിക്ഷന്
ചീസ് ചിലര്‍ക്കെങ്കിലും എത്ര കഴിച്ചാലും മതിയാവില്ല. ഇതില്‍ മോര്‍ഫിന്റെ ചെറിയ അംശമുള്ളതു തന്നെയാണ് കാരണം.

അഡിക്ഷന്, അഡിക്ഷന്
കോള, കാപ്പി എന്നിവയും ഇത്തരം ആര്‍ത്തിയുണ്ടാക്കുന്ന ഭക്ഷണമാണ്. ഇതിലെ കഫീനാണ് ഇവിടെ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

അഡിക്ഷന്, അഡിക്ഷന്
മധുരത്തോട് അഡിക്ഷനുള്ളവരുണ്ട്. അത് ഏതു തരം മധുരമായാലും. മധുരം കഴിയ്ക്കുന്തോറും ഇത് ഇന്‍സുലിനെ ബാധിക്കുന്നു. ഇത് കൂടുതല്‍ മധുരം കഴിയ്ക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യും.

അഡിക്ഷന്, അഡിക്ഷന്
ഉപ്പുള്ള സ്നാക്സിനോടും ചിലര്‍ക്ക് ആര്‍ത്തിയായിരിക്കും. സ്വാദുമുകുളങ്ങള്‍ തലച്ചോറിനെ സ്വാധീനിക്കുന്നതു കൊണ്ടാണിത്.

അഡിക്ഷന്, അഡിക്ഷന്
ഫാസ്റ്റ്ഫുഡ് ധാരാളം പേര്‍ക്ക് ദൗര്‍ബല്യമാണ്. കാരണം ഇവയില്‍ മുകളില്‍ പറഞ്ഞ മിക്കവാറും എല്ലാ ഘടകങ്ങളും, മധുരം, കൊഴുപ്പ്, ചീസ്, ഉപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
