Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
അധികം തടിയും തൂക്കവും നല്ലതല്ല. എന്നാല്‍ ശരീരഭാരം പാകത്തിനുണ്ടാവുകയും വേണം. അല്ലെങ്കില്‍ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.
എന്തെങ്കിലുമൊക്കെ കഴിച്ച് തടി കൂട്ടിയാല്‍ പോര, ആരോഗ്യകരമായ രീതിയിലായിരിക്കും തൂക്കം കൂട്ടേണ്ടത്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
മുട്ട ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇതില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ എ, ഡി, ഇ തുടങ്ങിയവയും നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
നെയ്മീന് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്ദ്ധിപിക്കും. ദിവസവും രണ്ടു കഷ്ണം വീതം സാല്‍മണ്‍ കഴിച്ചാല്‍ മതിയാകും. കറി വച്ചു കറിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
നിലക്കടലയില്‍ നിന്നെടുക്കുന്ന പീനട്ട് ബട്ടര്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഇതില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
തൂക്കം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു ഭക്ഷണമാണ് പഴച്ചാറുകള്‍. ഇവയില്‍ മധുരം ചേര്‍ത്ത് കഴിച്ചാല്‍ തൂക്കം പെട്ടെന്നു വര്‍ദ്ധിക്കും. മറ്റു മധുരങ്ങള്‍ കഴിയ്ക്കുന്ന ദോഷം ഇത് ഉണ്ടാക്കുന്നുമില്ല.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
ഗോതമ്പു ബ്രെഡും തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടാഴ്ചക്കാലം ദിവസവും കഴിച്ചാല്‍ തൂക്കം വര്‍ദ്ധിക്കും.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങും തൂക്കം വര്‍ദ്ധിപ്പിക്കും, തടി കൂട്ടും. ആരോഗ്യകരമായ രീതിയില്‍. ഇവ ഗ്രില്‍ ചെയ്തോ ബേക്ക് ചെയ്തോ കഴിച്ചാല്‍ മതി. കാര്‍ബോഹൈഡ്രേറ്റുകളും കോംപ്ലക്സ് ഷുഗറും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
ഓട്സ് തടി കൂട്ടില്ലെങ്കിലും ആരോഗ്യകരമായ രീതിയില്‍ തൂക്കം നില നിര്‍ത്തും. ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണിത്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
പഴവും തൂക്കം നല്കാന് സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇത് ധാരാളം ഊര്‍ജം നല്‍കുകയും ചെയ്യും. വ്യായാമം ചെയ്യുന്നതിന് മുന്‍പു കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണം കൂടിയാണിത്.

തൂക്കം വര്‍ദ്ധിപ്പിക്കും ചില ഭക്ഷണങ്ങള്‍
ആരോഗ്യകരമായ തൂക്കത്തിന് സഹായിക്കുന്ന ഭക്ഷണമാണ് തൈര്. കാല്‍സ്യവും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുള്ള ഇത് പാലിനൊപ്പം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണെന്നു പറയാം.



Click it and Unblock the Notifications
