Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പല്ലിന് വേണം ഭക്ഷണം
ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യവും. നല്ല പല്ല് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ പ്രധാനമാണ്.
പല്ലകളില് പോടുകളുണ്ടാകുന്നതും തുടര്‍ന്നുണ്ടാകുന്ന വേദയുമാണ് പല്ലുകളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വേണ്ട രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ പല്ലുകളില്‍ കേടുണ്ടാകാന്‍ വളരെ എളുപ്പമാണ്.
പല്ലുകളുടെ ആരോഗ്യത്തില്‍ ഭക്ഷണത്തിന് വളരെ വലിയ പങ്കുണ്ട്. പല്ലു കേടാക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. മധുരം പല്ലുകള്‍ക്ക് നല്ലതല്ലെന്നാണ് സാധാരണ പറയുക.
പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനായി ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കാം.

പഴവര്‍ഗങ്ങള്‍ ആരോഗ്യകരമാണെങ്കിലും മധുരമുള്ളവ പല്ലിന് നല്ലതല്ല. മുന്തിരി പോലുള്ള മധുമുള്ള പഴങ്ങള്‍ക്ക് പകരം കുക്കുമ്പര്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

നാരുകളുള്ള ഭക്ഷണം പല്ലുകള്‍ക്ക് നല്ലതാണ്. ക്യാരറ്റ്, ഇലക്കറികള്‍ തുടങ്ങിയവ ഉദാഹരണം. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

തവിടു കളയാത്ത ധാന്യങ്ങള്‍ പല്ലകളുടെ ആരോഗ്യത്തിന് നല്ലതാണ്. പല്ലുകളില്‍ പോട് വരുന്നതു തടയാന്‍ ഇതിനാകും.

ഉണക്കമുന്തിരിയില്‍ മധുരമുണ്ടെങ്കിലും പല്ലുകള്‍ കേടാവുന്നത് തടയാനാകും. ഇതിലെ ഫ്ളേവനോയ്ഡുകളും ഫോട്ടോഫിനോളുകളുമാണ് ഈ ഗുണമുണ്ടാക്കുന്നത്. ഇവ വായിലെ ബാക്ടീരിയകളെ തടയാന്‍ വളരെ നല്ലതാണ.്

കടല്‍ വിഭവങ്ങള്‍, പ്രത്യേകിച്ച ചെമ്മീന്‍, കക്കയിറച്ചി തുടങ്ങിയവയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. പൊതുവെ മത്സ്യങ്ങളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ച്യൂയിംഗ് ഗം നല്ലതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ പല്ലുകളുടെ ആരോഗ്യത്തിന് ഇത് ഒരു പരിധി വരെ ഗുണം ചെയ്യുന്നുണ്ട്. പല്ലുകളിലെ പോടിനെ തടയാന്‍ ഇത് സഹായിക്കുന്നുണ്ട്.

പുതിനയിലയും പല്ലിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇത് ബാക്ടീരിയയില്‍ നിന്ന് പല്ലിന് സംരക്ഷണം നല്കുന്നു. മധുരം കഴിച്ച ശേഷം പുതിനയില വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്.

പാല്, തൈര്, മുട്ട തുടങ്ങിയവയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം വളരെ പ്രധാനമാണ്. ഇത്തരം ഭക്ഷണങ്ങള്‍ പതിവാക്കുന്നത് പല്ലിന് ഗുണം ചെയ്യും.



Click it and Unblock the Notifications
