Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
ശരീരത്തിന്റെ ആരോഗ്യത്തിന് കിഡ്നിയുടെ ആരോഗ്യവും വളരെ പ്രധാനമാണ്. ശരീരത്തിലെ അഴുക്കുകളെ പുറന്തള്ളുക എന്ന കര്‍മം നിര്‍വഹിക്കുന്നത് കിഡ്നിയാണ്.
കിഡ്നി ശരീരത്തിലെ ശുദ്ധീകരിക്കുമ്പോള്‍ കിഡ്നിയെ ശുദ്ധീകരിക്കേണ്ടതും അത്യാവശ്യം തന്നെ. കിഡ്നി ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
കിഡ്നിയുടെ ആരോഗ്യത്തിന് പറ്റിയ ഭക്ഷണമാണ് ഇഞ്ചി. ഇത് പാകം ചെയ്താലും പച്ചയ്ക്കു കഴിച്ചാലും നല്ലതു തന്നെ. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ഇത്. ഇവരുടെ കിഡ്നി ആരോഗ്യത്തിന് പറ്റിയ ഒന്ന്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
മല്ലിയിലയും കിഡ്നി ശുചീകരിക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്. ഇതിന്റെ ഔഷധഗുണം കിഡ്നിയിലെ വിഷാംശം കളയാന്‍ സഹായിക്കും. കിഡ്നി പ്രശ്നങ്ങള്‍ക്കുള്ള പല മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
ബെറികള്‍, സ്ട്രോബെറി, ക്രാന്‍ബെറി, റാസ്ബെറി എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഈ കര്‍മത്തിന് സഹായിക്കുന്നത്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
മഞ്ഞളും ഔഷധഗുണമുള്ളതു കൊണ്ടു തന്നെ കിഡ്നി ശുചീകരിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യപദാര്‍ത്ഥമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതുതന്നെ.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
തൈരും കിഡ്നി വൃത്തിയാക്കാന്‍ പറ്റിയ ഒരു ഭക്ഷണം തന്നെ. ഇതിലെ പ്രോബാക്ടീരിയയാണ് ഈ ഗുണം നല്‍കുന്നത്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
കാബേജ്, കോളിഫഌവര്‍ എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാബേജില്‍ വൈറ്റമിന്‍ കെയും കോളിഫഌവറില്‍ വൈറ്റമിന്‍ സിയും ഉണ്ട്. ഇവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടില്ല. പൊട്ടാസ്യം കിഡ്നിക്ക് നല്ലതല്ല.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
മത്തങ്ങയുടെ കുരുവില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിഡ്നിയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയാനും ഇത് സഹായിക്കും.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
മുട്ടയുടെ വെളളയില്‍ അടങ്ങിയിട്ടുള്ള അമിനോആസിഡ് കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് ഒഴിവാക്കുന്നതാണ് കിഡ്നിക്കു നല്ലത്.

കിഡ്നി വൃത്തിയാക്കും ഭക്ഷണങ്ങള്‍
ചുവന്ന കാപ്സിക്കം കിഡ്നിയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഇതില്‍ നാരുകള്‍, വൈറ്റമിന്‍ ബി-6, വൈറ്റമിന്‍ എ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റായ ലൈപോസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
