Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കണ്ണിനെ കാക്കും ഭക്ഷണങ്ങള്‍
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്നൊരു ചൊല്ലുണ്ട്. ഇത ്വാസ്തവവുമാണ്. കമ്പ്യൂട്ടര്‍ ഉപയോഗവും ഇപ്പോഴത്തെ ജീവിതരീതികളും കുട്ടികളില്‍ പോലും കാഴ്ച വൈകല്യങ്ങളും കണ്ണിന് പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് പല ഘടകങ്ങളുണ്ട്. ഭക്ഷണം ഇതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ.
ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയുന്നത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചികിത്സ തേടുന്നതിലും ഭേദമല്ലേ, തികച്ചും ആരോഗ്യകരമായ വഴിയിലൂടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.

കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിന്‍ സി തന്നെയാണ് ഈ ഗുണം നല്‍കുന്നത്.

വെളുത്തുള്ളി, ഉള്ളി എന്നിവയിലെ സള്‍ഫര്‍ ഗ്ലൂട്ടാതയോണ്‍ എന്ന ആന്റി ഓക്സിഡന്റിന്റെ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായകമായ ഒരു ആന്റി ഓക്സിഡന്റാണ്.

ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവയും കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വൈററമിനുകള്‍, കരാറ്റനോയ്ഡുകള്‍, ലുട്ടീന്‍ , ബീറ്റാ കരോട്ടിന്‍ എന്നിവ കണ്ണിന് കാഴ്ച നല്കുന്ന ഘടകങ്ങളാണ്.

മുട്ടയും കാഴ്ച ശക്തിപ്പെടുത്തുന്ന ഒരു ഘടകമാണ്. മുട്ടയിലെ സിസ്റ്റൈന്‍, സള്‍ഫര്‍, ലെസിത്തിന്, അമിനോ ആസിഡുകള്‍ എന്നിവ തിമിരമുണ്ടാകുന്നത് തടയുന്നു.

മത്സ്യം, പ്രത്യേകിച്ച് കടല്‍ മത്സ്യങ്ങള്‍ ഒമേഗ ത്രീയുടെ കേന്ദ്രമാണ്. കണ്ണിന്റെ കാഴ്ച കൂടുതല്‍ സൂക്ഷ്മമാക്കാന്‍ ഇവ സഹായിക്കും.

സോയയിലെ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ എന്നിവയും കണ്ണിന്റെ കാഴ്ചയ്ക്ക് സഹായകമാണ്.

നട്സും കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, സിങ്ക് എന്നിവ വൈറ്റമിന്‍ എ കൂടുതല്‍ ഉപയോഗിക്കാനും ഇതു വഴി കാഴ്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ബെറികള്‍, സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി തുടങ്ങിയവ രാത്രിയിലെ കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

പാല്, പാലുല്പന്നങ്ങള് എന്നിവ വൈറ്റമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. നിശാന്ധത പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
