Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വഴുതനങ്ങ കഴിച്ച് ക്യാന്‍സര്‍ തടയൂ
വഴുതനങ്ങ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്നവരുണ്ടാകാം. നിങ്ങള്‍ ഇതില്‍ ഏതു ഗണത്തില്‍ പെട്ടാലും വഴുതനങ്ങ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കുക തന്നെ വേണം.
കുറഞ്ഞത് 2 ഗ്രാം നാരുകളെങ്കിലും അടങ്ങിയ ഭക്ഷണമാണ് വഴുതനങ്ങ. ഇത് ദഹനത്തിനും മലബന്ധമകറ്റുന്നതിനും ശാരീരിക അപചയം നടക്കുന്നതിനും വളരെ നല്ലതാണ്.

ചര്‍മവും മുടിയും വരളാതെ സൂക്ഷിക്കാനുള്ള കഴിവും വഴുതനങ്ങയ്ക്കുണ്ട്. ഇതില്‍ പ്രകൃതിദത്ത മോയിസ്ചറൈസറുകളുണ്ട്്. വരണ്ട ശരീരപ്രകൃതിയുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണിത്.
തടി കുറയ്ക്കാനും വഴുതനങ്ങ നല്ലതാണ്. ഇതിലെ നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിക്കും. മാത്രമല്ല, അപചയപ്രവര്‍ത്തനങ്ങള്‍ നേരെ നടക്കുന്നതു കൊണ്ട് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുകയുമില്ല.
ക്യാന്‍സര്‍ വരാതെ തടയാന്‍ വഴുതനങ്ങയ്ക്കു കഴിയും. ഇതില്‍ നാസുനിന് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇവ തടയും. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും.
തലച്ചോറിനു പറ്റിയ ഭക്ഷണം കൂടിയാണ് വഴുതനങ്ങ. തലച്ചോറിലെ മെംമ്പ്രേയനെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വഴുതനങ്ങയ്്ക്കു കഴിയും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഫ്രീ റാഡിക്കല്‍സില്‍ നിന്നും തലച്ചോറിന് സംരക്ഷണം നല്കി ബുദ്ധിവികാസത്തിന് വഴുതനങ്ങ സഹായിക്കും.
ഹൃദയധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതെ വഴുതനങ്ങ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും. ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും വഴുതനങ്ങ നല്ലതു തന്നെ.
പ്രമേഹരോഗികള്‍ക്ക് ചേരുന്ന ഒരു ഭക്ഷണമാണ് വഴുതനങ്ങ. ഇതിലെ അലിഞ്ഞു പോകുന്ന കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്ക്കിടെ കഴിയ്ക്കുന്നത് പ്രമേഹം വരാതെ തടയുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
