Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മൂഡോഫാണോ, ഇവ കഴിയ്ക്കൂ
കംഫര്‍ട്ട് ഫുഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ആരോഗ്യകരമായ ഭക്ഷണങ്ങളല്ല. മൂഡോഫായിരിക്കുമ്പോള് ചിലര്‍ക്കെങ്കിലും എന്തെങ്കിലും കഴിയ്ക്കണമെന്നു തോന്നും. എന്നാല്‍ ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങളായ പച്ചക്കറികല്‍ പഴവര്‍ഗങ്ങള്‍ എന്നിവ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ തോന്നിയെന്നും വരില്ല.
എന്നാല്‍ ഇത്തരം സന്ദര്‍ങ്ങളില്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിച്ചാല്‍ ചിലപ്പോള്‍ ഇത് മൂഡോഫ് ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കാരണം ഭക്ഷണങ്ങള്‍ക്ക് മൂഡ് നന്നാക്കാനും ചീത്തയാക്കാനുമെല്ലാം സാധിക്കും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിയ്ക്കാന്‍ സാധിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വായിക്കൂ.

ചീസും ഇതുകൊണ്ടുള്ള ഭക്ഷണങ്ങളുമെല്ലാം മൂഡ് നന്നാക്കാന്‍ സാധിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവയിലെ പ്രോട്ടീനും കാല്‍സ്യവുമെല്ലാം മൂഡ് നന്നാക്കാന്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യത്തിന് നല്ലതുമാണ്. കൊഴുപ്പില്ലാത്ത പാലു കൊണ്ടുണ്ടാക്കിയതാണെങ്കില്‍ കൂടുതല്‍ നല്ലത്.

ഡാര്‍ക് ചോക്ലേറ്റ് സന്തോഷിപ്പിക്കുന്ന ഒരു ഭക്ഷണമാണ്. സ്ട്രെസ് ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. ഇത് മൂഡു നന്നാക്കുകയും ചെയ്യും.

നോണ്‍ വെജ് വേണമെന്നുള്ളവര്‍ക്ക് സ്മോക്ക്ഡ് ചിക്കന്‍ കഴിയ്ക്കാം. ബേക്ക് ചെയ്ത ചിക്കനും നല്ലൊരു ഭക്ഷണം തന്നെ.

മൂഡു നന്നാക്കാന്‍ ഐസ്ക്രീം കഴിയ്ക്കാം. അല്ലെങ്കില്‍ തണുത്ത മില്‍ക് ഷേയ്ക്കോ സ്മൂത്തിയോ കഴിയ്ക്കാം.

ഉരുളക്കിഴങ്ങിനോട് പ്രിയമുള്ളവര്‍ക്ക് പൊട്ടെറ്റോ ചിപ്സ് തന്നെ വേണമെന്നില്ല. പൊട്ടെറ്റോ വെഡ്ജറ്റുകള് ലഭിക്കും. ഇത് ബേക്ക് ചെയ്ത് കഴിയ്ക്കാനും സാധിക്കും. വറവ് ഒഴിവാക്കുന്നതാണ് മൂഡു നന്നാക്കാന്‍ നല്ലത്.

പോപ്കോണും മൂഡോഫാകുമ്പോള്‍ കൊറിച്ചു കൊണ്ടിരിക്കാന് സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ബട്ടറോ മറ്റു മസാലകളോ ചേര്‍ക്കാത്തവ കൂടുതല്‍ ആരോഗ്യദായകം.

നട്സ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിയ്ക്കാന്‍ സാധിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ വരുത്തി വയ്ക്കുകയുമില്ല. ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ് നട്സ്.



Click it and Unblock the Notifications
