Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
വെജിറ്റേറിയന്‍ ഭക്ഷണമാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ അപേക്ഷിച്ച് അല്പം കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലും സൂപ്പര്‍ ഫുഡ് എന്നു വിശേഷിപ്പിക്കാവുന്ന ചിലയിനങ്ങളുണ്ട്. ഇവ അധികം ആളുകള്‍ ഉപയോഗിക്കുന്നവയല്ലെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത്തരം ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ഗോജി ബൈറി എന്ന ഒരിനം ഫലമുണ്ട്. ഇതില്‍ 18 അമിനോ അസിഡുകളാണ് അടങ്ങിയിരിക്കുന്നത്. ഓറഞ്ചിനേക്കാള്‍ ഇരട്ടി വൈറ്റമിന്‍ സിയും ചുവന്ന നിറത്തിലുള്ള ഇതിലുണ്ട്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ബ്രൊക്കോളി ഇറച്ചിയ്ക്കു പകരം വയ്ക്കാവുന്ന ഭക്ഷണമെന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ചിയ സീഡ്സ് എന്ന ഒരിനം കുരുവുണ്ട്. ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ ഇനമെന്നാണ് ഇവ അറിയപ്പെടുന്നത്. ഇതില്‍ പ്രോട്ടീനുകളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
കിവി സൂപ്പര്‍ ഫുഡെന്ന ഗണത്തില്‍ പെടുത്താന്‍ കാരണമുണ്ട്. ദിവസം ഒരു കിവി കഴിച്ചാല്‍ ശരീരത്തിന് വേണ്ട വൈറ്റമിന്‍ സിയില്‍ 95 ശതമാനവും ലഭിച്ചുവെന്നു പറയാം.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ക്വിനോയ എന്നൊരിനം ധാന്യമുണ്ട്. തവിടു കളയാത്ത ഇതില്‍ സ്റ്റാര്‍ച്ചിന്റെ അളവ് വളരെ കുറവാണുള്ളത്. ധാരാളം നാരു കലര്‍ന്ന കാര്ബോഹൈഡ്രേറ്റുകളുണ്ടുതാനും.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
പോംഗ്രനേറ്റ് സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഫലമാണ്. ആര്‍ത്തവം കാരണമുണ്ടാകുന്ന രക്തനഷ്ടം പരിഹരിക്കാന്‍ ഇത് നല്ലൊരു വഴിയാണ്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ഫഌക്സ് സീഡ് എന്ന ഒരിനമുണ്ട്. ഇതില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുമുണ്ട്. നല്ല കൊളസ്ട്രോളിന് സഹായിക്കുന്ന ഒരു പയര്വര്ഗമാണിത്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
കൂണും ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒരു പച്ചക്കറി തന്നെ. ഇതില്‍ ലിനോലെയിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രെസ്റ്റ് ക്യാന്‍സര്‍ വരാതെ തടയുന്ന ഒരു ഭക്ഷണസാധനമാണിത്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. ഇതില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ബി 6, ഡി, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കഴിച്ചിരിക്കൂ, ഇത്തരം വെജ് ഭക്ഷണങ്ങള്‍
ബദാം കഴിച്ചിരിക്കേണ്ട ഒരു വെജിറ്റേറിയന്‍ ഭക്ഷണം തന്നെ. ഇതില്‍ നല്ല കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
