Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കപ്പലണ്ടി കൊറിച്ച് ക്യാന്‍സര്‍ തടയൂ
കൊറിക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണസാധമാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇത് പച്ചയ്ക്കോ പുഴുങ്ങിയോ എണ്ണയില്ലാതെ വറുത്തോ ഉപയോഗിക്കാം. പല വിഭവങ്ങളിലും സ്വാദു കൂടാന്‍ ചേര്‍ക്കുന്ന ഒരു വസ്തു കൂടിയാണ് നിലക്കടല.
നട്സില്‍ പെട്ട ഒരു ഭക്ഷണം കൂടിയായ ഇതില്‍ നിന്നും പീനട്ട് ബട്ടറും എടുക്കാറുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.

കപ്പലണ്ടി കൊറിയ്ക്കുന്നതു കൊണ്ട് ഗുണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി ആരോഗ്യദായകമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ബോഡി ബില്‍ഡര്‍മാര്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണമാണിത്.
ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ധാരാളം അമിനോ ആസിഡുകള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം നല്‍കാനും ഇത് നല്ലതാണ്.
ഇതിലെ പോളിഫിനോളിക് ആന്റിഓക്സിഡന്റ് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജനുകളെ തടയുന്നു. ഇതിലെ ബീറ്റാ സൈറ്റോസ്റ്റിറോള്‍ പോലുള്ളവ കുടല്, സ്തന, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധകള്‍ ചെറുക്കുന്നതിന് സഹായകമാണ്.
ഹൃദയപ്രശ്നങ്ങള്‍, ഫംഗസ്, വൈറല്‍ ബാധകള്‍, അല്‍ഷീമേഴ്സ് തുടങ്ങിയ പ്രശ്നങ്ങള്‍ ചെറുക്കുന്നതിന് നിലക്കടല സഹായകമാണ്.
ഇതില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും മ്യൂകസ് ഗ്ലാന്റിന്റെ സെല്‍ മെമ്പ്രേയ്നെ സംരക്ഷിക്കുന്നു. ചര്‍മത്തിന് ദോഷം വരുത്തുന്ന ഓക്സിജന്‍ ഫ്രീ റാഡിക്കലുകലുകളില് നിന്നും ചര്‍മത്തെ ഇവ സംരക്ഷിക്കുന്നു.
ഇതില്‍ റൈബോഫ്ളേവിന്‍, തയാമിന്‍, പാന്റോതെനിക് ആസിഡ്, വൈറ്റമിന്‍ ബി, ഫോലേറ്റ്സ് തുടങ്ങി പോഷകപ്രദമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പുതിയ രക്താണുക്കളെ ഉല്പാദിപ്പിക്കാനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
