Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബിറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
ബീറ്റ്റൂട്ട് ചിലര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണ്. ചിലര്‍ക്കിത് ഇഷ്ടവുമല്ല. എന്നാല്‍ ബീറ്റ്റൂട്ട് നിര്‍ബന്ധമായും കഴിച്ചിരിക്കണം. എന്തിനെന്നോ,
കൊഴുപ്പടങ്ങിയിട്ടില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമാണ് ബീറ്റ്റൂട്ട്. ഇതിലെ സാച്വറേറ്റഡ് ഫാറ്റിന്റെ അളവ് പൂജ്യമാണ്. ഇത്് ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കുകയുമാകാം.

മധുരം ഇഷ്ടമെങ്കിലും തടി കൂടുമെന്നു ഭയന്ന് കഴിയ്ക്കാത്തവരുണ്ട്. ഇത്തരക്കാര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണസാധനമാണിത്. മധുരമുള്ള ഒരു പച്ചക്കറി.
ക്ഷീണം തീര്‍ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ബീറ്റ്റൂട്ട് കഴിയ്ക്കുകയെന്നത്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കുന്നു.
ഫോളിക് ആസിഡിന്റെ പ്രധാന ഉറവിടമാണ് ബീറ്റ്റൂട്ട്. ഗര്‍ഭിണികളായ, ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കു വേണ്ട ഒരു പ്രധാന ഘടകമാണ് ഫോളിക് ആസിഡ്. ഇവിടെയും ബീറ്റ്റൂട്ടിന്റെ പ്രാധാന്യം കൂടുന്നു. ഫോളിക് ആസിഡ് അടങ്ങിയ ഗുളിക കഴിയ്ക്കുന്നതിന് പകരം ബീറ്റ്റൂട്ട് കഴിയ്ക്കുന്നത് ഗുണം ചെയ്യും.
ധാരാളം വൈറ്റമിനുകളും ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ബീറ്റേയ്ന്, കാല്‍സ്യം, ധാതുക്കള്‍, മഗ്നീഷ്യം, ഫോസ്ഫറസ്, നിയാസിന്, അയേണ്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. കുട്ടികള്‍ അവശ്യം കഴിച്ചിരിക്കേണ്ട ഒരു പച്ചക്കറിയാണിത്.
ഹൃദയത്തിന്റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് വളരെ ഗുണകരമാണ്. ബിപി കുറയ്ക്കാന്‍ ബീറ്റ്റൂട്ട് നല്ലതാണ്. ബീറ്റ്റൂട്ടിലെ ബീറ്റേയ്ന് എന്ന പദാര്‍ത്ഥം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
വ്യായാമം ചെയ്യുന്നവര്‍ കൃത്രിമമായ എനര്‍ജി ഡ്രിങ്കുകള്‍ക്ക് പകരം ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചു നോക്കൂ. തളര്‍ച്ച മാറി കൂടുതല്‍ ഊര്‍ജം ലഭിയ്ക്കും.
ബീറ്റ്റൂട്ട് പച്ചയ്ക്കും സാലഡലിട്ടും വേവിച്ചും ജ്യൂസായുമെല്ലാം കഴിയ്ക്കാം. ഇത് കഴിവതും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
